Skip to main content

കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ് ഉദ്ഘാടനം ചെയ്തു

 

 

ജില്ലയില്‍ വീടുകള്‍ സന്ദര്‍ശിച്ചു നടത്തുന്ന കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ് യജ്ഞം അഡ്വ. സുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റോസമ്മ സിബി അദ്ധ്യക്ഷത വഹിച്ചു. കുളമ്പുരോഗ പ്രതിരോധത്തിനുളള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് ജില്ലയില്‍ നടപ്പാക്കുന്നത്. ജനുവരി 18വരെയുളള 21 പ്രവര്‍ത്തി ദിനങ്ങളില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ചിട്ടുളള സ്‌ക്വാഡുകളാണ് വീടുകള്‍ സന്ദര്‍ശിച്ച് കുത്തിവെയ്പ് നടത്തുക. ഓരോ പ്രതിരോധ കുത്തിവെയ്പിനും അഞ്ച് രൂപ നിരക്കില്‍  കര്‍ഷകരില്‍ നിന്ന് ഈടാക്കും. ജില്ലയിലെ 81680 കന്നുകാലികള്‍ക്കും 6141 എരുമകള്‍ക്കും 7491 പന്നികള്‍ക്കുമാണ് കുത്തിവെയ്പ് എടുക്കുന്നത്. നാലു മാസം മുതല്‍ പ്രായമുളള കന്നുകാലികള്‍ പദ്ധതിയില്‍ ഉള്‍പ്പെടും. എഫ് എം ഡി വാക്‌സിനാണ് കുളമ്പുരോഗ പ്രതിരോധത്തിനായി ഉപയോഗിക്കുന്നത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വെറ്ററിനറി സര്‍ജന്‍മാര്‍  നിര്‍വഹണ ഉദ്യോഗസ്ഥരാണ്. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. സാജു ജോസഫ് പദ്ധതി വിശദീകരിച്ചു. വിനോദ്, സ്മിത ബാബുരാജ്, ഡോ.ജോര്‍ജ് കുര്യന്‍, ഡോ. കുര്യാക്കോസ് മാത്യു, സജി എന്നിവര്‍ നേതൃത്വം നല്‍കി. 

                                                          (കെ.ഐ.ഒ.പി.ആര്‍-2209/17)

date