Skip to main content

എക്‌സൈസ് വിമുക്തി പദ്ധതി:  കബഡി മത്സരം ജനുവരി 12ന് 

 

കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ 'വിമുക്തി' പദ്ധതിയുടെ ഭാഗമായി ദേശീയ യുവജനദിനമായ ജനുവരി 12ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം ഒളശ്ശ               സി.എം.എസ് ഹൈസ്‌ക്കൂളില്‍ ജില്ലാതല കബഡി മത്സരങ്ങള്‍ സംഘടിപ്പിക്കും. ജില്ലാ കബഡി അസോസിയേഷനുമായി ചേര്‍ന്നാണ്  മത്സരം സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ ഉപജില്ലാടിസ്ഥാനത്തില്‍ 19 വയസ്സില്‍ താഴെയുളള സ്‌കൂള്‍ കുട്ടികള്‍ക്കാണ് മത്സരം. ജില്ലാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 4000, 3000 രൂപയും ക്യാഷ് അവാര്‍ഡുകളും ട്രോഫിയും നല്‍കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് ജനുവരി 17ന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുപ്പിക്കും. യുവാക്കളിലും സ്‌കൂള്‍ കുട്ടികള്‍ക്കിടയിലും വര്‍ദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുക എന്നതാണ് ലക്ഷ്യം. വിശദ വിവരങ്ങള്‍ക്ക് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, കളക്‌ട്രേറ്റ് പി.ഒ, കോട്ടയം എന്ന വിലാസത്തില്‍ നേരിട്ടോ 0481 2562211 എന്ന ഫോണിലോ ബന്ധപ്പെടുക. 

                                                     (കെ.ഐ.ഒ.പി.ആര്‍-2210/17)

date