Skip to main content

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

 

കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (സിഎഫ്ആര്‍ഡി) നടപ്പാക്കുന്ന പദ്ധതികളിലേക്ക് 10 റിസേര്‍ച്ച് ഫെലോകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 15000 രൂപ സ്റ്റൈപ്പന്റ് നല്‍കും. മൈക്രോബയോളജി/കെമിസ്ട്രി/ഫുഡ് മൈക്രോബയോളജിയില്‍ ഫസ്റ്റ് ക്ലാസില്‍ കുറയാത്ത ബിരുദം (ഭക്ഷ്യ ഗുണമേ•ാ പരിശോധനയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം) ഉളളവര്‍ക്ക് നാല് ഒഴിവുകളും ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സില്‍ ഫസ്റ്റ് ക്ലാസില്‍ കുറയാത്ത ബിരുദാനന്തര ബിരുദം (ഭക്ഷ്യ ഗുണമേ•ാ പരിശോധനയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം) ഉളളവര്‍ക്ക് ആറ് ഒഴിവുകളുമുണ്ട്. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതിയാകും. താത്പര്യമുളളവര്‍ 2018 ജനുവരി 10 രാവിലെ 11ന് കോന്നിയിലുളള സി.എഫ്.ആര്‍.ഡി ആസ്ഥാനത്ത് നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍  യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം.                                                                                

date