Skip to main content

ഈ  ദുരന്തത്തെയും അതിജീവിക്കും - മുഖ്യമന്ത്രി

കഴിഞ്ഞ  വർഷത്തെ പോലെ ഈ വർഷമുണ്ടായ  ദുരന്തത്തെയും ഒരുമിച്ചു  അതിജീവിക്കുമെന്നു  മുഖ്യമന്ത്രി പിണറായി വിജയൻ. നിലമ്പൂരിൽ കാലവർഷ ക്കെടുതി  നേരിട്ടവരെ മാറ്റിപ്പാർപ്പിച്ച ഭൂദാനം ചർച്ചിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി സംസാരിക്കുകയായിരുന്നു   മുഖ്യമന്ത്രി. കഴിഞ്ഞ  മഹാപ്രളയത്തിൽ നാം  കാണിച്ച ഒരുമ  രാജ്യവും ലോകവും  അംഗീകരിച്ചതാണ്. അതു തന്നെയാണ്  ഇത്തരം ആപദ് ഘട്ടങ്ങളെ അതിജീവിക്കാൻ നമുക്ക് കഴിയുമെന്ന പ്രതീക്ഷ നൽകുന്നതുമെന്നു മുഖ്യമന്ത്രി പറഞ്ഞു.  ക്യാമ്പിലെ താമസക്കാരോട് സുഖവിവരങ്ങൾ അന്വേഷിച്ച മുഖ്യമന്ത്രി പുനരധിവാസമുൾപ്പെടെയുള്ള കാര്യങ്ങളിൽ വേണ്ടത് ചെയ്യാമെന്ന ഉറപ്പു നൽകിയാണ് മടങ്ങിയത്.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ,  ഡോ. കെ. ടി. ജലീൽ,  കടന്നപ്പള്ളി രാമചന്ദ്രൻ, പി. വി. അൻവർ എം. എൽ. എ, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു,  ഡി. ജി. പി ലോക്‌നാഥ് ബെഹ്റ,  ജില്ലാ കളക്ടർ ജാഫർ മലിക്,  ത്രിതല പഞ്ചായത്ത് ഭാരവാഹികൾ സന്നിഹിതരായിരുന്നു.
പി.എൻ.എക്സ്.2893/19

date