Post Category
വനഅദാലത്ത് മാറ്റിവെച്ചു
ആഗസ്റ്റ് 16 ന് ഇടുക്കിയിലും 19 ന് കോഴിക്കോടും 20 ന് മലപ്പുറത്തും നടത്താന്‍ നിശ്ചയിച്ചിരുന്ന വനം അദാലത്തുകള്‍ മാറ്റിയതായി വനം മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് അദാലത്ത് മാറ്റിവച്ചത്.
(പി.ആര്.പി. 890/2019)
date
- Log in to post comments