Skip to main content

ദുരിതാശ്വാസം: സഹകാരികൾ മുന്നിട്ടിറങ്ങണം

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ സഹകരണ സംഘം ഭാരവാഹികളും, ജീവനക്കാരും മുന്നിട്ടിറങ്ങണമെന്ന് സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ. കൃഷ്ണൻ നായർ അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തനത്തിനും, ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് അവശ്യസാധനങ്ങൾ ശേഖരിക്കാനും അത് എത്തിക്കാനും സഹകാരികൾ തയ്യാറാകണമെന്നും കഴിഞ്ഞ പ്രളയസമയത്ത് നടത്തിയ ഇടപെടൽ പോലെ ഇക്കുറിയും ഈ മേഖലയിലുളളവർ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങാകണമെന്നും അദ്ദേഹം അറിയിച്ചു.
പി.എൻ.എക്സ്.2923/19

date