Skip to main content

വീടില്ലാത്തവര്‍ക്കു വീടു വയ്ക്കാന്‍ ഭൂമി നല്‍കാം

 പ്രളയക്കെടുതിയിലും മഴക്കെടുതിയിലും വീടും കിടപ്പാടവും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍  അവസരം.
 ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജില്ലയില്‍ അനവധി പേര്‍ക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നിസഹായവരെ സഹായിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കടമയുണ്ടെന്ന് ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ പ്രസ്താവനയില്‍ പറഞ്ഞു. 
ഇത്തരത്തിലുള്ളവരെ സഹായിക്കുന്നതിനായി പ്രളയവും ബാധിക്കാത്ത ഇടങ്ങളില്‍ ഭൂമി നല്‍കാന്‍ തയാറുള്ളവര്‍ സ്വയം മുന്നോട്ടു വരണം. 
ഇങ്ങനെ ഭൂമി നല്‍കാന്‍ തയാറുള്ളവര്‍ക്ക് ജില്ലാ കളക്ടറുമായോ തൊടുപുഴ, പീരുമേട്, ഇടുക്കി, നെടുങ്കണ്ടം, ദേവികുളം തഹസില്‍ദാര്‍മാരുമായോ ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍ നമ്പര്‍:
ജില്ലാ കളക്ടര്‍  9447032252, 9446049241

തഹസില്‍ദാര്‍മാര്‍ ..
തൊടുപുഴ 9447029503
പീരുമേട് 9447023 597
ഇടുക്കി 8547618434
ഉടുമ്പഞ്ചോല 9447023809
ദേവികുളം 9447026414
 

date