Skip to main content

ഓണം: ഖാദി മേള  സെപ്തംബർ 10 വരെ

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16 മുതൽ സെപ്തംബർ 10 വരെ ഓണം ഖാദി മേള സംഘടിപ്പിക്കുന്നു. സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിക്കുന്ന തുണിത്തരങ്ങൾക്ക് 30 ശതമാനം ഗവൺമെന്റ് റിബേറ്റും സംസ്ഥാനത്തിന് പുറത്ത് ഉത്പാദിപ്പിക്കുന്ന തുണിത്തരങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ ഡിസ്‌കൗണ്ടും മേളയിൽ ലഭിക്കും. ജില്ലാതലത്തിൽ മൂന്ന് പ്രതിവാര നറുക്കെടുപ്പുകൾ ഉണ്ടാകും. സംസ്ഥാന തലത്തിൽ നടത്തുന്ന ബംബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ഒരാൾക്ക് 10 പവനും രണ്ടാം സമ്മാനമായി ഒരാൾക്ക് 5 പവനും മൂന്നാം സമ്മാനമായി 1 പവൻ വീതം 12 പേർക്കും നൽകും. സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്. തൃശൂർ പാലസ് റോഡ്, വടക്കുംനാഥൻ ഷോപ്പിങ് കോംപ്ലക്‌സ്, ഒളരിക്കര എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യകളിലാണ് മേള നടക്കുന്നത്. ഫോൺ: 0487-2338699.

date