Skip to main content

വിദേശ കുടിയേറ്റം : ചൂഷണം തടയാൻ മുൻകരുതലുമായി വിദേശകാര്യ വകുപ്പും നോർക്കയും

അനധികൃത റിക്രൂട്ട്മെന്റ്, വ്യാജ വിസ തട്ടിപ്പ്, ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് കമ്പളിപ്പിക്കൽ തുടങ്ങിയവ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ചൂഷണങ്ങളും തട്ടിപ്പുകളും തടയാനും സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര വിദേശകാര്യ വകുപ്പും നോർക്ക വകുപ്പും ചേർന്ന് ആഗസ്റ്റ് 29, 30 തിയതികളിൽ തിരുവനന്തപുരത്ത് 'സ്റ്റേക്ക് ഹോൾഡേഴ്സ് മീറ്റിംഗ്'  (Stake Holders Meeting)  സംഘടിപ്പിക്കും. കേന്ദ്ര വിദേശകാര്യ വകുപ്പ്, നോർക്ക വകുപ്പ്, ആഭ്യന്തര വകുപ്പ് എഫ്.ആർ.ആർ.ഒ  (Foreigners Regional Registration Office), തിരുവനന്തപുരം  റീജിയണൽ പാസ്പ്പോർട്ട് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും  വിവിധ അംഗീകൃത റിക്രൂട്ടിംഗ്  ഏജൻസികളുടെ പ്രതിനിധികളും പങ്കെടുക്കും. വിദേശ ജോലിക്കായി അപേക്ഷിച്ച് വഞ്ചിതരായവർക്കും ചൂഷണത്തിനിരയായവർക്കും പരാതികൾ അവതരിപ്പിക്കാനും നേരിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള  അവസരം ലഭിക്കും.  പരാതികൾ നൽകാൻ താല്പര്യമുള്ളവർ തിരുവനന്തപുരത്തെ വിദേശകാര്യ വകുപ്പിന്റെ  പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിന്റെ ഓഫീസിൽ ആഗസ്റ്റ് 26 ന് മുമ്പ് ഫോൺ/ ഇ-മെയിൽ മുഖാന്തിരം അറിയിക്കാം. ഫോൺ.0471-2336625. ഇ-മെയിൽ: poetvm2@mea.gov.in.    

പി.എൻ.എക്സ്.2976/19

date