Skip to main content

കണക്കിനെ പേടിക്കേണ്ട; ഉല്ലാസഗണിതമാക്കാം 

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിലെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനും കുട്ടികള്‍ക്ക് പഠനം രസകരമാക്കുന്നതിനുമുള്ള നിരവധി പരിപാടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേര്‍ന്ന് നടപ്പാക്കിവരുന്നു. ഈ വര്‍ഷം ഗണിതപഠനത്തിനും സാമൂഹ്യശാസ്ത്രപഠനത്തിനും മുന്‍തൂക്കം നല്‍കികൊണ്ടണ്‍ുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ ഗണിതപഠനം ലളിതവും രസകരവുമാക്കുന്നതിനായി നടപ്പാക്കുന്ന ഉല്ലാസഗണിതം പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം 19ന് ഉച്ചകഴിഞ്ഞ് 2.30 ന് അടിമാലി വിദ്യാഭ്യാസ ഉപജില്ലയിലെ എന്‍.ആര്‍.സിറ്റി എസ്.എന്‍.വി ഹയര്‍സെക്കന്ററി സ്‌കൂളില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ്  എം.പിയും പ്രൈമറി വിഭാഗം ഹൈടെക് ലാബിന്റെ ഉദ്ഘാടനം എസ് രാജേന്ദ്രന്‍ എം.എല്‍.എയും നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യപ്രഭാഷണം നടത്തും.
34ഓളം ഗെയിമുകളിലൂടെ അടിസ്ഥാന ഗണിതാശയങ്ങള്‍ കുട്ടികളില്‍ ഉറപ്പിക്കുവാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഉല്ലാസഗണിതം. ഇതൊടൊപ്പം ഐ.സി.റ്റി സാധ്യതകളും , കഥാഖ്യാനം, കവിതകള്‍ പാട്ടുകള്‍ ഇവയുടെ സാധ്യതകളും  പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടണ്‍്. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ , കൈറ്റ്  ഇടുക്കി, ഡയറ്റ്  ഇടുക്കി എന്നിവയുടെ ജില്ലാ ഓഫീസര്‍മാര്‍ , സാംസ്‌കാരിക പ്രവര്‍ത്തകര്‍ അദ്ധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. 

date