Skip to main content

നന്മയുടെ പാഠവുമായി സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മണലൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിറ്റ് പ്രളയബാധിതർക്കു സഹായമായെത്തി . മണലൂർ പഞ്ചായത്ത് പരിധിയിൽ ഉള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് പിരിഞ്ഞുപോകുന്ന കുടുംബങ്ങൾക്ക് വീടും പരിസരവും വൃത്തിയാക്കാൻ സ്‌കൂളിന്റെ സ്വന്തം ബ്രാൻഡായ 'നക്ഷത്ര 'ക്ലീനിംഗ് ഉൽപ്പന്നങ്ങളാണ് കുട്ടികൾ തന്നെ നിർമ്മിച്ച് നൽകിയത്. കനത്തമഴയിൽ മണലൂർ പ്രദേശത്തെ മിക്ക വീടുകളും വെള്ളത്തിലായിരുന്നു. സെന്റ് തെരേസാസ് യൂ പി സ്‌കൂൾ, സെന്റ് ഇഗ്നേഷ്യസ് യൂ പി, സെൻറ് തോമസ് കാഞ്ഞാണി എന്നീ സ്‌കൂളുകളിലെ ക്യാമ്പുകളിലെ കുടുംബങ്ങൾക്കാണ് ശുചീകരണ ഉത്പന്നങ്ങൾ നൽകിയത്. ഇവരുടെ സ്‌കൂളിലും ദുരിതാശ്വാസക്യാമ്പ് പ്രവർത്തിച്ചിരുന്നു. പ്രളയബാധിതരുടെ ദുഃഖത്തിൽ പങ്കുചേർന്നു തങ്ങളെക്കൊണ്ടാകുന്ന രീതിയിൽ സഹായിക്കണമെന്ന് കുട്ടികളുടെ ആഗ്രഹത്തിന്റെ ഫലമായാണ് തങ്ങൾ പഠിച്ച ഉൽപ്പന്നനിർമ്മാണ വിദ്യകളിലൂടെ ദുരിതബാധിതരെ സഹായിക്കാൻ ഇവർ മുന്നിട്ടറങ്ങിയത്. സ്‌കൂളിൽ വെള്ളപ്പൊക്കം നേരിട്ട കുട്ടികളുടെ വീട്ടിൽ ശുചീകരണത്തിന് പോകാനും നിറഞ്ഞ മനസ്സോടെ ഈ വിദ്യാർത്ഥികൾ തയ്യാറായിരുന്നു. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളുടെ സ്‌കൗട് ആൻഡ് ഗൈഡ് കൂട്ടായ്മയാണ് നക്ഷത്ര എന്ന പേരിൽ സോപ്, സോപ്പുപൊടി, ഫ്‌ളാർ ക്ലീനർ,, ആഭരണങ്ങൾ എന്നിങ്ങനെ 15 ഓളം വസ്തുക്കൾ സ്‌കൂളിൽ നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം 'നക്ഷത്ര' എന്ന പേരിൽ ആരംഭിച്ച ഉൽപ്പന്ന നിർമ്മാണം സ്‌കൂളിന്റെയും കുട്ടികളുടെയും ഉന്നതിക്കായി ഉപയോഗപ്പെടുത്താനാണ് യൂണിറ്റിന്റെ തീരുമാനം. എല്ലാവിധ പിന്തുണകളുമായി സ്‌കൂൾ പ്രിൻസിപ്പൽ ഉഷ ടീച്ചർ, പി ടി എ പ്രസിഡന്റ് എം ആർ മോഹനൻ, സ്‌കൗട്ട് മാസ്റ്റർ ഷക്കീല മുഹമ്മദ് സുലൈമാൻ, ഗൈഡ് ക്യാപ്റ്റൻ സിജി എൻ എസ് എന്നിവരും കുട്ടികളോടൊപ്പമുണ്ട്. 

date