Skip to main content

അഭിമുഖം 20 ന്

 

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവിലേക്ക് അഭിമുഖം നടക്കുന്നു. കൊമേഴ്‌സ് ഫാക്കല്‍ട്ടി വിഭാഗത്തിലേക്ക് എം.കോമും ഹിസ്റ്ററി ഫാക്കല്‍ട്ടി വിഭാഗത്തിലേക്ക് എം.എ ഹിസ്റ്ററി/ബി.എഡും ആണ് യോഗ്യത. ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററിന് എസ്.എസ്.എല്‍.സി/പ്ലസ് ടുവാണ് യോഗ്യത. ടൈപ്പിംഗ് മിനിമം സ്പീഡ് 40 വി.പി.എം നിര്‍ബന്ധം. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ഷോറും എക്‌സിക്യൂട്ടീവ് തസ്തികയിലേക്കുള്ള അഭിമുഖത്തിലും പങ്കെടുക്കാം. പ്രായപരിധി 18 35. താല്‍പര്യമുളളവര്‍ ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പ്, ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും 250 രൂപ രജിസ്‌ട്രേഷന്‍ ഫീസുമായി ഓഗസ്റ്റ് 20 ന് രാവിലെ 10 ന് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീതി ഹാജരാക്കണം. ഫോണ്‍ 0491 2505435.

date