Skip to main content

പെണ്ണാര്‍ തോട്ടിലെ പോള നീക്കം ചെയ്തു തുടങ്ങി

അതിരമ്പുഴ ചന്തക്കുളത്തിലേയും പെണ്ണാര്‍ തോട്ടിലേയും പോള നീക്കം ചെയ്തു തുടങ്ങി.  പോളനിറഞ്ഞതിനെത്തുടര്‍ന്ന് തോട്ടിലെ ഒഴുക്ക്  കുറഞ്ഞിരുന്നതിനാല്‍ പ്രളയത്തില്‍ സമീപ പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. 

പഞ്ചായത്ത് ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് പോള നീക്കം ചെയ്യുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ പോള മുഴുവന്‍ നീക്കി നീരൊഴുക്ക് സുഗമമാക്കും.

കേന്ദ്ര സര്‍ക്കാരിന്‍റെ ഉള്‍നാടന്‍ ജലപാതയായി കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൂന്ന് കനാലുകളില്‍ ഒന്നാണ് പത്ത് കിലോമീറ്ററോളം ദൂരമുള്ള പെണ്ണാര്‍ തോട്.  അതിരമ്പുഴ മാര്‍ക്കറ്റും പെണ്ണാര്‍ തോടും ബന്ധിപ്പിച്ച് ടൂറിസം പദ്ധതികള്‍ തുടങ്ങുന്നതുകൂടി പരിഗണിച്ചാണ്  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

date