Skip to main content

ഗ്യാസ് സുരക്ഷ; അംഗീകൃത പരിശോധനയുമായി ജനങ്ങള്‍ സഹകരിക്കണം

പാചകവാതകം ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സ്റ്റൗ, സിലിന്‍ഡര്‍ എന്നിവയുടെ ഉപയോഗം സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനും ഏജന്‍സികള്‍ നടത്തുന്ന അംഗീകൃത പരിശോധനയുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു. 

രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഇത്തരം പരിശോധന നടത്തണമെന്ന് ഓയില്‍ കമ്പനികള്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. സുരക്ഷാ തകരാറുകള്‍ കണ്ടെത്തുന്നതില്‍ പ്രഗല്‍ഭ്യമുള്ളവരെയാണ് ഗ്യാസ് ഏജന്‍സികള്‍ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.

  ഏജന്‍സി നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡോ മറ്റ് രേഖകളോ ഇവരുടെ പക്കല്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അതേസമയം ഏജന്‍സികള്‍ നിയോഗിച്ചതാണെന്ന വ്യാജേന അനധികൃതമായി പരിശോധന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. 
 

date