Skip to main content

ബാലശാസ്ത്ര കോൺഗ്രസ്   അധ്യാപക പരിശീലനം 24ന്

ആലപ്പുഴ:  ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ജില്ല ബാലശാസ്ത്ര കോൺഗ്രസ് നവംബർ മാസത്തിൽ നടക്കും.  ഇതിലേക്ക് പ്രോജക്ടുകൾ ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനായി അധ്യാപകർക്ക് നൽകുന്ന ജില്ലാതല പരിശീലനം ഓഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 9.30 മുതൽ ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ  ഓഡിറ്റോറിയത്തിൽ നടക്കും. ശാസ്ത്രവും സാങ്കേതിക വിദ്യയും നൂതനതയും വൃത്തിയും ഹരിതാഭയും ആരോഗ്യവുമുള്ള രാജ്യത്തിന് എന്നതാണ് ഈ വർഷത്തെ മുഖ്യ വിഷയം. ജില്ല കളക്ടർ ഡോ.അദീല അബ്ദുള്ള പരിശീലനം ഉദ്ഘാടനം ചെയ്യും. ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾ സംസ്ഥാന  തലത്തിലും തുടർന്ന്  ദേശീയ ബാലശാസ്ത്ര  കോൺഗ്രസ്സിലും അവതരിപ്പിക്കും. ഫോൺ: 9447976901, 9447452569.

 

date