Skip to main content

ലോക കൊതുക് ദിനം ഇന്ന്(20.8.19) വിപുലമായ പരിപാടി

  ആലപ്പുഴ: ലോക കൊതുകു ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും. കൊതുക് ജന്യ രോഗങ്ങളെ കുറിച്ചുള്ള സെമിനാറും, വിദ്യാത്ഥികൾക്കുള്ള ക്വിസ് മത്സരവും ഇന്ന് (ഓഗസ്റ്റ് 20) 2.30 ന് ആലപ്പുഴ ടി.ഡി.സ്‌കൂളിൽ നടക്കും. ജില്ലാ ആരോഗ്യ വകുപ്പിന്റെയും. ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി. സർ റെണോൾഡ് റോസ് അനുസ്മരണവും നടക്കും.  കൊതുക് ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം മെഡിക്കൽ കോളേജ് മെഡിസിൽ വിഭാഗം മേധാവി ഡോ.ബി.പദ്മകുമാർ നിർവ്വഹിക്കും. സർ റേണോൾഡ് റോസ് അനുസ്മരണം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: അനിതകുമാരി നിർവ്വഹിക്കും. വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരത്തിന്  ജില്ല മലേറിയ ഓഫീസർ സി.കെ.അനിൽകുമാർ നേതൃത്വം നൽകും. ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാത്ഥികൾ 2 മണിക്ക് റ്റി.ഡി.സ്‌കൂളിൽ എത്തണം. ഹൈസ്‌കൂൾ ,ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കാണ് ക്വിസ് മത്സരം.വിവരങ്ങൾക്ക് 8891010 637.

ഡോക്‌സിഡേ - 455289 പേർക്ക് 
 ഗുളിക നൽകി

  ആലപ്പുഴ: മലിനജലവുമായി നേരിട്ട് സമ്പർക്കമുണ്ടായിട്ടുളള മുഴുവൻ ജനങ്ങൾക്കും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ ഗുളിക നൽകുന്നതിനായി ശനിയാഴ്ച ഡോക്‌സിഡേ ആചരണം നടത്തി. ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ, ബോട്ട്‌ജെട്ടികൾ, ബസ്് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകളിലൂടെ ആരോഗ്യ പ്രവർത്തകരാണ് മരുന്ന് വിതരണം നടത്തിയത്. 72 പഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി 709 ബൂത്തുകൾ വഴിയാണ് ഗുളിക നൽകിയത്. പരിപാടിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി പ്രവർത്തിച്ച 1981 പേർ, ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ച 13036 പേർ, വീടുകളിൽ ഉളള 317670, മറ്റുളളവർ 22469 എന്നിങ്ങനെ ആകെ 455289 പേർക്കാണ് ഗുളിക നൽകിയത്. മലിനജലവുമായി സ്ഥിരമായി സമ്പർക്കമുണ്ടാകുന്നവർ വരുന്ന ശനിയാഴ്ചയും ഗുളിക കഴിക്കേതാണ്.
ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ടീം ആവശ്യമായ ചികിത്സ, രോഗപ്രതിരോധം, ബോധവൽക്കരണം എന്നിവ ലക്ഷ്യമാക്കിയുളള വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. 

date