Skip to main content

എൽ.ഡി ടൈപ്പിസ്റ്റ്: ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം

ഈ വർഷം ആഗസ്റ്റ് 30ന് കാലാവധി അവസാനിക്കുന്ന എൽ.ഡി ടൈപ്പിസ്റ്റ് (വിവിധം) റാങ്ക് പട്ടികകളിൽനിന്ന് പരമാവധി നിയമനം നടത്തുന്നതിന് എല്ലാ ഒഴിവുകളും ആഗസ്റ്റ് 20-നകംതന്നെ പിഎസ്‌സിയ്ക്ക് റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ കർശനനിർദേശം നൽകി. നിലവിൽ ആശ്രിതനിയമനത്തിനായോ തസ്തികമാറ്റത്തിനായോ മറ്റുതരത്തിലോ നീക്കിവെച്ചിട്ടുള്ളതോ ഉൾപ്പെടെ എല്ലാ ഒഴിവുകളും റിപ്പോർട്ട് ചെയ്യണമെന്ന് എല്ലാ വകുപ്പുമേധാവികളോടും നിയമാനാധികാരികളോടും ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പ് സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.
പി.എൻ.എക്സ്.2997/19

date