Skip to main content

വായന  മനുഷ്യ മനസ്സില്‍ നന്മ വളര്‍ത്തും- മന്ത്രി എ.കെ ശശീന്ദ്രന്‍

 

 

 

മനുഷ്യമനസ്സില്‍ നന്മ വളര്‍ത്താനുള്ള മികച്ച മാര്‍ഗ്ഗമാണ് വായനെയെന്ന്  ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. മാറുന്ന സാമൂഹ്യ പശ്ചാത്തലത്തില്‍ കുട്ടികളില്‍ വായനാശീലം വളര്‍ത്തേണ്ടതുണ്ട്. സ്‌കൂളുകള്‍ക്ക് ഇതില്‍  വലിയ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. പടിഞ്ഞാറ്റുമുറി ഗവണ്മെന്റ് യൂ പി സ്‌കൂളിലെ അക്ഷര ദീപം ലൈബ്രറി ശാക്തീകരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂളിലെ മികച്ച ലൈബ്രറി പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാനാണ് 5000 രൂപയുടെ പുസ്തകൂപ്പണ്‍ സ്‌കൂളിന് നല്‍കിയത്. അക്ഷരമുറ്റം എന്ന പേരില്‍ ഗൃഹ ലൈബ്രറി പദ്ധതിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച  ഗ്രീന്‍ ക്ലാസ്സിനുള്ള ഉപഹാരവും വായനക്കാര്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു. 

കക്കോടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മേലാല്‍ മോഹനന്‍ അധ്യക്ഷനായി. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  പി.ശോഭീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാരായ  തങ്കമണി, ഇ.എം ഗിരീഷ്‌കുമാര്‍, കൈതമോളി  മോഹനന്‍, ചേളന്നൂര്‍ ബി.ആര്‍.സി  ട്രെയിനര്‍ ഗിരീഷ് കെ, സീനിയര്‍ അസിസ്റ്റന്റ് ടി.എം പ്രേമലത, സ്റ്റാഫ് സെക്രെട്ടറി എ.സുധാകരന്‍, മദര്‍ പി.ടി.എ ചെയര്‍പേഴ്സണ്‍ സിന്ധു ജയന്‍, സ്‌കൂള്‍ ലീഡര്‍ അല്‍ഷിദാന്‍ എസ്.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

ബോധവല്‍ക്കരണ പരിപാടി

 

 

 സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല ബോധവല്‍ക്കരണ പരിപാടി ആഗസ്റ്റ് 26 ന് രാവിലെ 10.ന്  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പരിപാടിയില്‍ 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമവും ചട്ടങ്ങളും സംബന്ധിച്ച് കേരള സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അംഗം ക്ലാസ്സെടുക്കും. പരാതിപരിഹാര സംവിധാനത്തെക്കുറിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതിനിധിയും, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും നല്‍കിവരുന്ന വിവിധ പോഷകാഹാര പദ്ധതികളെക്കുറിച്ച് വനിതാ-ശിശു വികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസറും ക്ലാസ്സെടുക്കും. ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാരും ഉപഭോക്താക്കളും പൊതുജനങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

 

സീറ്റൊഴിവുണ്ട് 

 

 

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ സി.ഡിറ്റിന്റെ അംഗീകൃത കോഴ്‌സായ പി.ജി.ഡി.സി.എ യ്ക്ക് സീറ്റൊഴിവുണ്ട്. ബിരുദധാരികള്‍ക്ക് പ്രവേശനം നേടാം. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി എത്തണം. മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള വ്യക്തിഗത കംമ്പ്യൂട്ടര്‍ കോഴ്‌സും ഉടന്‍ ആരംഭിക്കും. ഫോണ്‍: 0495 2370026.

 

 

അവലോകനയോഗം ആഗസ്റ്റ് 22 ന്

 

 

01.01.2020 യോഗ്യതാ തിയ്യതിയായി നിശ്ചയിച്ച്  വോട്ടര്‍പട്ടിക പുതുക്കലും ബൂത്ത് പുനഃക്രമീകരണം സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ അവലോകനയോഗം ആഗസ്റ്റ് 22 ന് വൈകീട്ട്  മൂന്ന് മണിക്ക് സിവില്‍ സ്റ്റേഷനിലെ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.   എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൌത്ത്, ബേപ്പൂര്‍, കുന്ദമംഗലം നിയോജക മണ്ഡലങ്ങളിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ഇലക്ട്രറല്‍  രജിസ്‌ട്രേഷന്‍ ഓഫീസറായ കോഴിക്കോട് തഹസില്‍ദാര്‍ അറിയിച്ചു.

 

 

സദ്ഭാവനാ ദിനം ആചരിച്ചു

 

 

 വനം വകുപ്പ് ആസ്ഥാനത്ത് സദ്ഭാവനാ ദിനം ആചരിച്ചു. മുഖ്യവനംമേധാവി പി കെ കേശവന്‍ സദ്ഭാവനാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, പി സി സി എഫ് ഡി കെ വര്‍മ്മ, എ പി സി സി എഫ് ഇ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

 

 

അപേക്ഷ ക്ഷണിച്ചു

 

 

കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു , ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ. ഒ റ്റി, സിസിറ്റിവി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീ മേഖലയിലായിരിക്കും പരിശീലനം. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ എത്തി അപേക്ഷ സമര്‍പ്പിക്കാം.  ksg.keltron.inഎന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. വിശദവിവരങ്ങള്‍ക്ക് :0471-2325154/4016555. 

 

 

മുതിര്‍ന്ന പൗരന്‍മാര്‍ക്കായി അദാലത്ത്

 

 

ഒക്‌ടോബര്‍ ഒന്നിന് ലോക വയോജന ദിനത്തോടനുബന്ധിച്ച് കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, വയോമിത്രം, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി അദാലത്ത് നടത്തുന്നു. സെപ്തംബര്‍ 26 ന് നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി പരാതികള്‍ സമര്‍പ്പിക്കണം. സര്‍ക്കാര്‍ ആനുകൂല്യങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ടതോ വ്യക്തിപരമോ ആയ തര്‍ക്കങ്ങള്‍, പരാതികള്‍, മുതിര്‍ന്നവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. വെളളക്കടലാസില്‍ എഴുതിയ പരാതികള്‍ സെപ്തംബര്‍ 17 ന് മുമ്പായി കോ ഓര്‍ഡിനേറ്റര്‍, വയോമിത്രം, കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്ന വിലാസത്തില്‍ തപാല്‍ വഴിയോ കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസില്‍ സജ്ജീകരിച്ചിട്ടുളള പരാതിപ്പെട്ടിയില്‍ നേരിട്ടോ നല്‍കാം. kssminfoclt@gmail.com എന്ന ഇ.മെയില്‍ വിലാസത്തിലും അയക്കാം. പരാതിക്കാര്‍ സ്വന്തം വിലാസവും ബന്ധപ്പെടാനുളള ഫോണ്‍ നമ്പറും നിര്‍ബന്ധാമായും പരാതിയില്‍ ഉള്‍പ്പെടുത്തണം. ആര്‍ക്കെതിരെയാണോ പരാതി നല്‍കുന്നത് അവരുടെ വിലാസവും ബന്ധപ്പെടാനുളള ഫോണ്‍ നമ്പറും ലഭ്യമെങ്കില്‍ വ്യക്തമാക്കണം.  ഫോണ്‍ - 9349668889.

 

 

ജില്ലയില്‍ - ഇ-ജില്ലാ ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയറുടെ ഒഴിവ്

 

 

സംസ്ഥാന ഐ.ടി. മിഷന്റെ കീഴില്‍ കോഴിക്കോട് ജില്ലയില്‍ ഇ-ജില്ലാ പദ്ധതിയില്‍ ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിന് അപേക്ഷ  ക്ഷണിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി. എന്നിവയില്‍ ബി.ഇ/ബി.ടെക് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഹാര്‍ഡ്വെയര്‍  എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍  ടെക്‌നോളോജി, ഐ.ടി എന്നിവയില്‍ ത്രിവത്സര ഡിപ്ലോമ, ഒരുവര്‍ഷം പ്രവൃത്തി പരിചയം എന്നിവ ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 21-നും 27-നും മധ്യേ.  അവസാന തീയ്യതി ആഗസ്റ്റ് 31.  കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റു നിര്‍ദേശങ്ങള്‍ക്കും കോഴിക്കോട് ജില്ലയുടെ ഔദോഗിക വെബ് സൈറ്റ് https://kozhikode.gov.in  സന്ദര്‍ശിക്കുക.

 

 

 വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ

സ്‌കോളര്‍ഷിപ്പ്

 

 

വിമുക്തഭടന്‍മാരുടെ മക്കളില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യ വര്‍ഷം ചേര്‍ന്ന് പഠിക്കുന്നവരില്‍ നിന്നും ഓണ്‍ലൈന്‍ ആയി പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 നവംബര്‍ 15.  വിശദവിവരങ്ങള്‍ക്ക് www.ksb.gov.in ഫോണ്‍ - 0495 2771881.

 

 

ടെലിവിഷന്‍  ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു 

 

 

 കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ  2019 -2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക്   അപേക്ഷിക്കാം.  അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി  30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്,  പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍  അപേക്ഷ സമര്‍പ്പിക്കാം.  ksg.keltron.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാ ഫോം ലഭിക്കും. 

 

ക്ലാസ്സുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എസ്.ഇ.ഡി സി ലിമിറ്റഡ്) എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200  രൂപയുടെ ഡി ഡി സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍  30 നകം സെന്ററില്‍ ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ്  റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014.  വിശദവിവരങ്ങള്‍ക്ക്:  8137969292.

 

 

ഗസ്റ്റ് അധ്യാപക ഒഴിവ്

 

 

തൃപ്പൂണിത്തുറ ഹില്‍പ്പാലസിലെ പൈതൃകപഠനകേന്ദ്രത്തില്‍ മ്യൂസിയോളജി ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്.  അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ സര്‍വ്വകലാശാലകളില്‍ നിന്നോ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടുകൂടി മ്യൂസിയോളജിയിലുളള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാനയോഗ്യത. പി.എച്ച്.ഡി, നെറ്റ്, അധ്യാപന പരിചയം എന്നിവ അഭിലഷണീയം. 2019 ജൂലൈ ഒന്നിന് 41 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിശദമായ ബയോഡാറ്റ സഹിതം അപേക്ഷിക്കാം. അപേക്ഷകള്‍ രജിസ്ട്രാര്‍, പൈതൃകപഠനകേന്ദ്രം, ഹില്‍പാലസ്, തൃപ്പൂണിത്തുറ 682301 എന്ന വിലാസത്തിലോ chskerala@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ ആഗസ്റ്റ് 24 ന് മുമ്പായി ലഭിക്കണം. ഫോണ്‍ 0484 2776374.

date