Skip to main content

പ്രഭാതഭക്ഷണവിതരണം; പഞ്ചായത്ത് തല ഉദ്ഘാടനം

 

    പാറശ്ശാല ഗ്രാമപഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍ എല്‍.പി.സ്‌കൂളുകളിലും പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് നിര്‍വഹിച്ചു. മുന്‍കാലങ്ങളില്‍ വിജയമായതിനാല്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. 21 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. ഇഞ്ചിവിള ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സെയ്ദലി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, സ്‌കൂള്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 925/2019)

 

date