Skip to main content

ഹരിതഐ.ടി.ഐ. കാമ്പസ് പ്രഖ്യാപനം നവംബര്‍ ഒന്നിന്

 

    സംസ്ഥാനത്തെ 14 പതിനാല് ഐ.ടി.ഐ.കളെ ഹരിത എ.ടി.ഐ.കളായി നവംബര്‍ ഒന്നിന് പ്രഖ്യാപിക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ അറിയിച്ചു. ഐ.ടി.ഐ കാമ്പസുകളെ ഹരിത കാമ്പസാക്കി മാറ്റാനുള്ള ഹരിതകേരളം മിഷന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്ത പ്രവര്‍ത്തനഫലമാണ് ഈ നേട്ടം. ഇതിന്റെ ഭാഗമായി നടന്ന അവലോകന യോഗവും ശില്പ്പശാലയും വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ധനുവച്ചപുരം, കഴക്കൂട്ടം(വനിത), ചന്ദനത്തോപ്പ്, ചെന്നീര്‍ക്കര, കളമശ്ശേരി, കട്ടപ്പന, ചാലക്കുടി (വനിത), മലമ്പുഴ, വാണിയാംകുളം, കോഴിക്കോട് (വനിത), കല്‍പ്പറ്റ, അരീക്കോട്, കണ്ണൂര്‍ (വനിത), പുല്ലൂര്‍ എന്നിവയാണ് ഹരിത ഐ.റ്റി.ഐകളാകുന്നത്. ഒരുകോടി രൂപയാണ് പദ്ധതിചെലവ്. പദ്ധതിയുടെ ഭാഗമായി മഴവെള്ള സംഭരണികള്‍, ബയോഗ്യാസ് - ബയോവേസ്റ്റ് പ്ലാന്റുകള്‍, ഫലവൃക്ഷത്തൈകള്‍ തുടങ്ങിയവ ക്യാമ്പസില്‍ സ്ഥാപിക്കും.ഓരോ ഐ.റ്റി.ഐ.കളെയും ഹരിതകാമ്പസുകളാക്കി മാറ്റുന്നതിന് പ്രത്യേകം മാസ്റ്റര്‍പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ടി.എന്‍ സീമ പറഞ്ഞു.
(പി.ആര്‍.പി. 927/2019)

 

date