Skip to main content

കുറ്റിലഞ്ഞി ഗവ.യു.പി.സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം ആരംഭിച്ചു.

ഐ.എ.എല്‍.റ്റി.എസ് സൗജന്യ പരിശീലനം

കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഐ.ഇ.എല്‍.റ്റി.എസ് പരീക്ഷാ പരിശീലനം സ്റ്റൈപ്പന്റോടു കൂടി നല്‍കുന്നു. ഡിഗ്രി കഴിഞ്ഞവര്‍ക്കും, നഴ്‌സുമാര്‍, ബി.ടെക്കുകാര്‍, ഡിപ്ലോമ ഹോള്‍ഡേഴ്‌സ് എന്നിവര്‍ക്കും വിദേശത്ത് ജോലി ചെയ്യുവാനും പഠിക്കുവാനും താത്പര്യമുളള വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്കും അപേക്ഷിക്കാം. പരിശീലനാര്‍ഥികള്‍ക്ക് താമസ സൗകര്യവും ഭക്ഷണം എന്നിവ സൗജന്യമായി ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 27. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, ഫോണ്‍ 0484-2422256.

കൊച്ചി ആകാശവാണി പരിപാടികള്‍ ഇന്റനെറ്റ് വഴി ലഭ്യമാണ്

കൊച്ചി: കൊച്ചി ആകാശവാണിയുടെ 102.3MHz  നിന്നുളള പരിപാടികളുടെയുടെ 107.5 MHz ലൂടെയുളള റെയിന്‍ബോ പരിപാടികളുടെയും ലൈവ് സ്ട്രീമിംഗ് ഇപ്പോള്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമാണ്. വെബ് വിലാസം www.prasarbharati.gov.in ആന്‍ഡ്രോയിഡ് മൊബൈലില്‍ സേവനം ലഭ്യമാക്കാന്‍, പ്ലേ സ്റ്റോറില്‍ നിന്നും പ്രസാര്‍ ഭാരതിയുടെ ഒഫീഷ്യല്‍ ആപ്പായ, ന്യൂസ് ഓണ്‍ എയര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

ടെലിവിഷന്‍  ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു 
കൊച്ചി:
 സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക്   അപേക്ഷിക്കാം. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി  30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്,  പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.ketlron.in വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. ക്ലാസ്സുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെ.എസ്.ഇ.ഡി.സി ലിമിറ്റഡ്) പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍  30 നകം സെന്ററില്‍ ലഭിക്കണം.
വിലാസം: കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, സെക്കന്റ് ഫ്‌ളോര്‍, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ്  റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014.        വിശദവിവരങ്ങള്‍ക്ക് ബന്ധപെടുക :  8137969292.

റീ ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: മൂവാറ്റുപുഴ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലെ ഉപയോഗത്തിനായി 2019-20 വര്‍ഷം വാഹനം കരാര്‍ ലഭിക്കുന്നതിന് റീ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ്  27-ന് ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും മഞ്ഞളളൂര്‍ പഞ്ചായത്ത് ഓഫീസിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0485-2260128

 

സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഐ.ഇ.എല്‍.ടി.എസ് പരീക്ഷാ പരിശീലനം സ്റ്റൈപ്പന്റോടുകൂടി നല്‍കുന്നു. ഡിഗ്രി കഴിഞ്ഞവര്‍ക്കും, നേഴ്‌സുമാര്‍, ബി.ടെക്കുകാര്‍, ഡിപ്ലോമ ഹോള്‍ഡേഴ്‌സ് എന്നിവര്‍ക്കും വിദേശത്ത് ജോലി ചെയ്യുവാനും പഠിക്കുവാനും താല്‍പര്യമുള്ള വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. പരിശീലനാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം, ഭക്ഷണം എന്നിവ സൗജന്യമായി ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 27. കൂടുതല്‍ വിവരങ്ങള്‍ക്ക് കാക്കനാട് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484 2422256.

സൗജന്യ പരിശീലനം

സംസ്ഥാനത്തെ ഹൈസ്‌ക്കൂള്‍, പ്ലസ് ടുതലത്തില്‍ പഠിയ്ക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍തഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി ധനസഹായ പദ്ധതി 2019-20 പ്രകാരം എറണാകുളം ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷ്യല്‍ സ്‌ക്കൂളുകളില്‍ പഠിക്കുന്നതും (സ്റ്റേറ്റ് സിലബസ്) ഗ്രാമസഭാ ലിസ്റ്റ് നിലവില്‍ ഇല്ലാത്തതുമായ പഞ്ചായത്തുകളിലെ ഹൈസ്‌ക്കൂള്‍, പ്ലസ് ടു തലത്തില്‍ പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.

അപേക്ഷകര്‍ കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെയുള്ളവരും 800 സ്‌ക്വയര്‍ ഫീറ്റ്‌വരെ മാത്രം വിസ്തീര്‍ണ്ണമുള്ള വീടുള്ളവരും, മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, കൈവശവകാശ സര്‍ട്ടിഫിക്കറ്റ്, മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഈ മാസം 31ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി അതാത് ബ്ലോക്ക് പഞ്ചായത്ത്് / മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ പ്ട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫാറത്തിനും ബന്ധപ്പെട്ട ബ്ളോക്ക് പഞ്ചായത്ത്് / മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ പ്ട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

 

ഭരണഭാഷാ പുരസ്കാരം

കാക്കനാട് - ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളത്തിലാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭരണഭാഷാ സേവന പുരസ്കാരവും ഗ്രന്ഥരചനാ പുരസ്കാരവും നല്‍കുന്നു. സംസ്ഥാനതലത്തില്‍ ഈ പുരസ്കാരങ്ങള്‍ നല്‍കുന്നതിന് പുറമെ ജില്ലാതലത്തില്‍ ക്ലാസ് 3 ജീവനക്കാര്‍ക്ക് ഭരണഭാഷാ സേവന പുരസ്കാരവും നല്‍കും. അപേക്ഷകള്‍ ഓഗസ്റ്റ് 31നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ ജില്ലാതല വകുപ്പ് മേധാവികളില്‍ നിന്നും ലഭിക്കും.

കുറ്റിലഞ്ഞി ഗവ.യു.പി.സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം ആരംഭിച്ചു.

കോതമംഗലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ സജ്ജീകരിച്ച ഹൈടെക്  ക്ലാസ്റൂം കുട്ടികള്‍ക്കായ് സമര്‍പ്പിച്ചു.
സ്ക്കൂളിന് ലഭിച്ച ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗപെടുത്തിയാണ് സ്മാര്‍ട്ട് ക്ലാസ്റൂം സജ്ജീകരിച്ചത്. ഇതിന്‍റെ ഉദ്ഘാടനം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി നിര്‍വഹിച്ചു. ഇതോടൊപ്പം നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനു വേണ്ടി രൂപീകരിച്ച സ്നേഹനിധി ഫണ്ട് ശേഖരണവും ആരംഭിച്ചു. പി.ടി.എ പ്രസിഡന്‍റ് അബു വട്ടപ്പാറ അധ്യക്ഷനായി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ കോട്ടപറബില്‍ ,വാര്‍ഡ് മെംബര്‍ ആസിയ അലിയാര്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് സൈനബ എ.കെ തുടങ്ങിയവര്‍ സംസാരിച്ചു. അധ്യാപകരായ ടി.എ അബൂബക്കര്‍,,ബൈജു രാമകൃഷ്ണന്‍, അബൂബക്കര്‍ പി.കെ ശോശാമ്മ, പി.ടി.എ വൈസ്പ്രസിഡന്‍റ് സോമന്‍ നായര്‍, മാതൃസംഗമം ചെയര്‍ പേഴ്സണ്‍ ഉമ ഗോപിനാഥ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ അടിക്കുറിപ്പ്:

കുറ്റിലഞ്ഞി ഗവ.യു.പി.സ്കൂളിലെ  സ്മാർട്ട് ക്ലാസ് റൂം നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി ഉദ്ഘാടനം ചെയ്യുന്നു.

 

അതിജീവനത്തിനായി വരച്ചിട്ടത് ഇരുനൂറ് പേരുടെ കാരിക്കേച്ചറുകള്‍
    കാക്കനാട്: സിവില്‍സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരുടെയും ജീവനക്കാരുടെയും സുന്ദര മുഖങ്ങള്‍ ക്യാന്‍വാസിലേക്ക് വരഞ്ഞൊഴുകിയ ദിനമായിരുന്നു ഇന്നലെ. തങ്ങളുടെ രസകരമായ ചിത്രങ്ങള്‍ കൈയ്യില്‍കിട്ടിയവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കി ചിത്രങ്ങളുമായി മടങ്ങി. കാര്‍ട്ടൂണ്‍ക്ലബ്ബും സര്‍വ്വീസ് സംഘടനയും ഓണ്‍ലൈന്‍ കൂട്ടായ്മയും സംയുക്തമായി സിവില്‍സ്‌റ്റേഷനില്‍ സംഘടിപ്പിച്ച 'ഡ്രോ ഫോര്‍ കേരള' ലൈവ് കാരിക്കേച്ചര്‍ ഷോ സംസ്ഥാനത്തിന്റെ അതിജീവനത്തിനായുള്ള കലാകാരന്മാരുടെ മികച്ച പ്രകടനമായി മാറി.
    തിരക്കുകള്‍ക്കിടയിലും നിരവധിപേര്‍ കാരിക്കേച്ചര്‍ ക്യാമ്പയിനില്‍ പങ്കെടുക്കുന്നതിനായി മുന്നോട്ട് വന്നു. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ഇരുനൂറിലധികം പേരുടെ കാരിക്കേച്ചറുകളാണ് വരച്ചത്. ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച 20000 രൂപ വൈകീട്ട് ജില്ലാ കളക്ടര്‍ക്ക് കലാകാരന്മാര്‍ കൈമാറി. 
    കാര്‍ട്ടൂണ്‍ മാന്‍ ഇബ്രാഹിം ബാദുഷയുടെ നേതൃത്വത്തില്‍ അഞ്ച് കാര്‍ട്ടൂണ്‍ കലാകാരന്മാരാണ് ക്യാമ്പയിനില്‍ പങ്കെടുത്തത്. ഡെപ്യൂട്ടി കളക്ടര്‍ എബ്രഹാം ഫിറ്റ്‌സ് ജെറാള്‍ഡ് മൈക്കിള്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അസലഫ് പാറേക്കാടന്‍, കലാകാരന്മാരായ അസ്സീസ് കരുവാരക്കുണ്ട്, നിഷാന്ത് ഷാ തോണൂര്‍ക്കര, നിസ്സാര്‍ കാക്കനാട്, ഹസ്സന്‍ കോട്ടേപ്പറമ്പില്‍ എന്നിവര്‍ ക്യാമ്പയിനില്‍ പങ്കെടുത്തു.
    ക്യാപ്ഷന്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുകസമാഹിക്കുന്നതിനായി കാര്‍ട്ടൂണ്‍ ക്ലബ് അംഗങ്ങള്‍ കാക്കനാട് സിവില്‍സ്റ്റേഷനില്‍ സംഘടിപ്പിച്ച ലൈവ് കാരിക്കേച്ചര്‍ ക്യാമ്പയിന്‍.
    ക്യാപ്ഷന്‍
'ഡ്രോ ഫോര്‍ കേരള' ലൈവ് കാരിക്കേച്ചര്‍ ഷോയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സമാഹരിച്ച തുക കാര്‍ട്ടൂണ്‍ ക്ലബ് അംഗങ്ങള്‍ ജി്ല്ലാ കളക്ടര്‍ക്ക് കൈമാറുന്നു.

date