Skip to main content

ശിൽപശാല

കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നെഹ്‌റു യുവകേന്ദ്ര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുളള സംസ്ഥാനതല ശിൽപശാല ആഗസ്റ്റ് 21, 22, 23 തീയതികളിൽ മുളങ്കുന്നത്തുകാവ് കിലയിൽ നടക്കും. ശിൽപശാല ആഗസ്റ്റ് 21 രാവിലെ പത്തിന് കില ഡയറക്ടർ ഡോ. ജോയ് ഇളമൺ ഉദ്ഘാടനം ചെയ്യും. നെഹ്‌റു യുവകേന്ദ്ര ദേശീയ വൈസ് ചെയർമാൻ വിഷ്ണു വർദൻ റെഡ്ഡിയുമായുളള നെഹ്‌റു യുവകേന്ദ്ര പ്രവർത്തകരുടെ മുഖാമുഖം ആഗസ്റ്റ് 23 ഉച്ച രണ്ട് മണി മുതൽ കില ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ കോർഡിനേറ്റർമാർ, പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുക്കും.

date