Skip to main content

ഹിയറിംഗ് മാറ്റിവച്ചു

റവന്യൂ, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ എസ്.സോമനാഥൻ പിള്ള 22ന് തൃശ്ശൂരിൽ നടത്താനിരുന്ന വീഡിയോ കോൺഫറൻസ് മുഖേനയുള്ള ഹിയറിംഗ് മാറ്റിവച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.
പി.എൻ.എക്സ്.3006/19

date