Skip to main content

പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് വൈറ്റൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം നടത്തുന്ന സ്‌പോട്ട് ചെക്ക് സർവ്വേ 2019 ന്റെ പരിശീലന പരിപാടി ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവിരാമൻ തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുത്ത ആറ് കോർപ്പറേഷനുകളിലും 28 മുനിസിപ്പാലിറ്റികളിലും സ്‌പോട്ട് ചെക്ക് സർവേ നടത്തിവരുന്നു. നഗരപ്രദേശങ്ങളിലെ യഥാർത്ഥ ജനന മരണ നിരക്കുകൾ കണ്ടുപിടിക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്‌പോട്ട് ചെക്ക് സർവേ നടത്തുന്നത്. നഗരസഭകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രൊഫഷണൽ സ്ഥാപനങ്ങൾ ആതുര സേവന കേന്ദ്രങ്ങൾ എന്നിവയുടെ വർഷം തോറുമുള്ള പുതുക്കിയ കണക്കുകളും ശേഖരിക്കുന്നുണ്ട്. സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡയറക്ടർ ജനറൽ വി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡയറക്ടർ ജനറൽ പി.വി.ബാബു സ്വാഗതം പറഞ്ഞു.
പി.എൻ.എക്സ്.3013/19

date