Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

വിജിലന്‍സ് ഓഫീസ് ഉദ്ഘാടനം 24 ന്
താവക്കരയില്‍ നിര്‍മ്മിച്ച വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കണ്ണൂര്‍ യൂണിറ്റ് ഓഫീസ് കെട്ടിടം ആഗസ്ത് 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ എന്നിവര്‍ പങ്കെടുക്കും.
പി എന്‍ സി/2951/2019

ജില്ലയില്‍ നാളെ യെല്ലോ അലേര്‍ട്ട്
ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ (64.5 മി.മീ മുതല്‍ 115.5 മി.മീ വരെ) മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാളെ(ആഗസ്ത് 21) ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പി എന്‍ സി/2952/2019

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
തോട്ടട ഗവ ഐ ടി ഐ യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.  ഇലക്ട്രീഷ്യന്‍ ട്രേഡിലെ എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍ എ സി യും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ ആഗസ്ത് 22 ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2835183.
പി എന്‍ സി/2953/2019

എക്സ്ഗ്രേഷ്യ ധനസഹായം; രേഖകള്‍ ഹാജരാക്കണം
ജില്ലയിലെ പൂട്ടിക്കിടക്കുന്ന സ്വകാര്യ- പൊതു മേഖലാ സ്ഥാപനങ്ങള്‍, കയര്‍ സൊസൈറ്റികള്‍ എന്നിവയിലെ തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് അനുവദിക്കുന്ന എക്സ്ഗ്രേഷ്യ ധനസഹായം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിന്  അര്‍ഹരായ തൊഴിലാളികള്‍ ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ്, മറ്റു തൊഴിലുകള്‍ ചെയ്യുന്നില്ല എന്ന സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡ് എന്നിവ ആഗസ്ത് 31 നകം ജില്ലാ ലേബര്‍ ഓഫീസില്‍ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 0497 2700353.
പി എന്‍ സി/2954/2019

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പെരിങ്ങോം ഗവ. ഐടിഐയില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍( വെല്‍ഡര്‍) തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. വെല്‍ഡര്‍ ട്രേഡില്‍ എന്‍ടിസി/ എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ത്രിവത്സര ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലുള്ള ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ആഗസ്ത് 26 ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഐടിഐ ഓഫീസില്‍ ലഭിക്കും. ഫോണ്‍. 04985 236266;
പി എന്‍ സി/2955/2019                                                    

കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്‌സ്
കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഫയര്‍ ആന്റ് സേഫ്റ്റി പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തലശ്ശേരി, തളിപ്പറമ്പ് നോളജ് സെന്ററുകളിലേക്കാണ് പ്രവേശനം. അടിസ്ഥാന യോഗ്യത എസ് എസ് എല്‍ സി. വിശദവിവരങ്ങള്‍ hrsafety2014@gmail.com ലും 9388338357 എന്ന നമ്പറിലും ലഭിക്കും. 
പി എന്‍ സി/2956/2019 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സമഗ്ര മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായുള്ള പകല്‍ വീട്, സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം എന്നിവയിലേക്ക് പ്രൊജക്ട് ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.  എം എസ് ഡബ്ല്യു(മെഡിക്കല്‍ ആന്റ് സൈക്യാട്രി) യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം  ആഗസ്ത് 26 ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2700194.
പി എന്‍ സി/2957/2019

അപേക്ഷകര്‍ ഹാജരാകണം
തോട്ടട ഗവ. ഐ ടി ഐയില്‍ ഈഴവ/ ഓപ്പണ്‍/ ഒ ബി എച്ച്- മെട്രിക് 209-200, നോണ്‍മെട്രിക് 219-215 (കാര്‍പ്പന്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍), എല്‍ സി- 150ല്‍ താഴെ ( കാര്‍പ്പന്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍) എന്നീ ഇന്‍ഡക്സ് മാര്‍ക്കുള്ള അപേക്ഷകര്‍ ആഗസ്ത് 22 ന് രാവിലെ 10 മണിക്ക് രക്ഷിതാവിനോടൊപ്പം ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍. 0497 2835183.
പി എന്‍ സി/2958/2019 

സീറ്റ് ഒഴിവ്
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസ് കോഴ്‌സിന്റെ ജൂലൈ ബാച്ചില്‍ കണ്ണൂരിലെ പഠനകേന്ദ്രത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.  വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന്റെ യോഗ്യത പന്ത്രണ്ടാം ക്ലാസ് ആണ്.  പ്രായപരിധി ഇല്ല.  സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന.  അപേക്ഷയും വിശദ വിവരങ്ങളും www.src.kerala.gov.in/www.srccc.in ല്‍ ലഭിക്കും.  ആഗസ്ത് 31 വരെ അപേക്ഷിക്കാം.  ഫോണ്‍: 8921272179, 6282880280.
പി എന്‍ സി/2959/2019 

ഫിസിയോ തെറാപ്പിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ ഒഴിവുകള്‍
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ അഴീക്കോട് ചാലില്‍ പ്രവര്‍ത്തിക്കുന്ന ഗവ.വൃദ്ധ സദനത്തില്‍ നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളുണ്ട്.    താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം  ആഗസ്ത് 29 ന് രാവിലെ 11 മണിക്ക് ഗവ.വൃദ്ധ സദനത്തില്‍ നടത്തുന്ന അഭിമുഖത്തിന്  ഹാജരാകണം.  ഫോണ്‍: 0497 2771300, 9645106654, 9447237812.
പി എന്‍ സി/2960/2019 

വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സെന്റ് ഫ്രാന്‍സിസ്, ജെ ടി എസ്, ഐ ടി ഐ, പോളിടെക്‌നിക്, വനിത ഐ ടി ഐ, അമ്മൂപറമ്പ്, ചാല 12 കണ്ടി, തോട്ടട ടൗണ്‍, ശ്രീനിവാസ്, തോണയോട്ട് കാവ്, ഗോള്‍ഡന്‍ എന്‍ക്ലേവ്, നിഷ റോഡ് ഭാഗങ്ങളില്‍ നാളെ(ആഗസ്ത് 21) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹിന്ദുസ്ഥാന്‍, പി വി എസ് ഫോഡ്, തങ്കേക്കുന്ന്, നൂഞ്ഞിയന്‍ കാവഷ്, ആറ്റടപ്പ സ്‌കൂള്‍, തിലാന്നൂര്‍ ഭാഗങ്ങളില്‍ നാളെ(ആഗസ്ത് 21) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2961/2019 

പരാതി ബോധിപ്പിക്കാം
ആഗസ്ത് 29 ന് ഉച്ചക്ക് രണ്ട് മണിക്ക് തോട്ടട ഇ എസ് ഐ ആശുപത്രിയില്‍ നടക്കുന്ന പരാതി പരിഹാര സെല്‍ യോഗത്തില്‍ ഇ എസ് ഐ ഗുണഭോക്താക്കള്‍ക്ക് പരാതി ബോധിപ്പിക്കാനുണ്ടെങ്കില്‍ നേരിട്ടോ അല്ലാതെയോ യോഗത്തിന് മുമ്പ് ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കണം.
പി എന്‍ സി/2962/2019 

ആജീവനാന്ത രജിസ്‌ട്രേഷന്‍
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 26 (തളിപ്പറമ്പ്), 27(മട്ടന്നൂര്‍), 29 തലശ്ശേരി, 30 (കണ്ണൂര്‍) തീയതികളില്‍ രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ ആജീവനനാന്ത രജിസ്‌ട്രേഷന്‍ നടത്തും.  താല്‍പര്യമുള്ള 50 വയസില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇ മെയില്‍ ഐ ഡി യും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് നടക്കുന്ന എല്ലാ ഇന്റര്‍വ്യൂവിനും ഇവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.  ഫോണ്‍: 0497 2707610. 
പി എന്‍ സി/2963/2019 

അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി കോഴ്സിന്റെ 2019-20 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത- പ്ലസ്ടു, ഐ ടി ഐ, ഡിപ്ലോമ, ബിടെക്ക്. പ്രായപരിധി ഇല്ല. ഇലക്ട്രോണിക്സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്ക്, ലാപ്ടോപ് റിപ്പയര്‍, ഐ ഒ ടി, സി സി ടി വി ക്യാമറ ആന്റ് മൊബൈല്‍ ടെക്നോളജി എന്നീ മേഖലകളിലാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍  ആഗസ്ത് 30 ന് മുമ്പായി നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in ല്‍ അപേക്ഷ ഫോം ലഭിക്കും.  വിശദവിവരങ്ങള്‍ക്ക് 0471-2325154/4016555 എന്ന നമ്പറിലോ, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട് പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.
പി എന്‍ സി/2964/2019 

വാക് ഇന്‍ ഇന്റര്‍വ്യൂ
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ ആശുപത്രികളില്‍ എസ് എന്‍ സി യുവില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എഎന്‍എം യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്ത് 30 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. അന്നേ ദിവസം രാവിലെ 10 മണിക്ക് മുമ്പ് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം പേര് രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ അഭിമുഖത്തിന് പരിഗണിക്കുകയുള്ളു. ഫോണ്‍ 0497 2709920.
പി എന്‍ സി/2965/2019  

എംബിഎകാര്‍ക്ക് അസാപില്‍ അവസരം
സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയായ അഡീഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാമില്‍ (അസാപ്) എംബിഎ ബിരുദധാരികള്‍ക്ക് ജില്ലയില്‍ ഒരുവര്‍ഷത്തേക്ക് പ്രോഗ്രാം എക്സിക്യൂട്ടീവ്, ഇന്റേണ്‍ ആയി പ്രവര്‍ത്തിക്കാന്‍ അവസരം.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളില്‍ എംബിഎ റെഗുലര്‍ സ്ട്രീമില്‍ 60 ശതമാനം മാര്‍ക്കോടെ കോഴ്സ് പാസ്സായവരായിരിക്കണം. അവസാനവര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്ക് മുന്‍ സെമെസ്റ്ററുകളില്‍ 60 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
താല്‍പര്യമുള്ളവര്‍ ആഗസ്ത് 25നു രാവിലെ 10 മണിക്ക് പത്താംക്ലാസ്സു മുതല്‍ എംബിഎവരെയുള്ള മാര്‍ക്ലിസ്റ്റുകള്‍, കോഴ്സ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ ഒറിജിനലും അറ്റസ്റ്റ് ചെയ്ത പകര്‍പ്പുകളും രണ്ടു പാസ്പോര്‍ട്ട് സൈസ്  ഫോട്ടോയും സഹിതം പള്ളിക്കുന്ന് ഗവണ്മെന്റ് വനിതാ കോളേജില്‍ പ്രവര്‍ത്തിക്കുന്ന അസാപ് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം. ഫോണ്‍: 9495999671.
പി എന്‍ സി/2966/2019 

date