Skip to main content

'ഷീ സ്‌കില്‍സ്'- സ്ത്രീകള്‍ക്കായുള്ള തൊഴിലധിഷ്ഠിത പരിശീലന പദ്ധതിയിലേക്ക് 31 വരെ അപേക്ഷിക്കാം   

സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യവികസന പദ്ധതിയായ അസാപിന്റെ നേതൃത്വത്തില്‍ ഷീ സ്‌കില്‍സ് എന്ന പേരില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലന പദ്ധതിയിലേക്ക്  ഓഗസ്റ്റ് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 10-ാം ക്ലാസ് പാസായ 15 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമാണ്  പദ്ധതിയിലൂടെ പരിശീലനം. റീട്ടെയ്ല്‍ , ബാങ്കിംഗ്, അപ്പാരല്‍, ബ്യൂട്ടി ആന്‍ഡ് വെല്‍നസ്, ഫുഡ് പ്രോസസ്സിങ്,  ഹെല്‍ത്ത് കെയര്‍, ഡാറ്റ എന്‍ട്രി എന്നീ കോഴ്‌സുകളിലാണ് പരിശീലനം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ബി.പി.എല്‍. കുടുംബങ്ങളിലുള്ളവര്‍, ക്രീമിലെയറില്‍  ഉള്‍പ്പെടാത്ത എസ്.ഇ.ബി.സി. വിഭാഗക്കാര്‍ എന്നിവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പരിശീലനം സൗജന്യമായിരിക്കും. എ.പി.എല്‍. ജനറല്‍ കാറ്റഗറിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്‍ 50 ശതമാനം സബ്‌സിഡി ലഭിക്കും. 150 മണിക്കൂര്‍ നൈപുണ്യ പരിശീലനവും പരിശീലനശേഷം പരീക്ഷയും തുടര്‍ന്ന് കോഴ്‌സുമായി ബന്ധപ്പെട്ട മേഖലയില്‍ 150 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പും  ഉണ്ടായിരിക്കും. 

അപേക്ഷ നല്‍കുന്നതിന് www.asapkerala.gov.in സന്ദര്‍ശിക്കുക. ജില്ലയിലുള്ള അസാപ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷാ ഫീസ് ഇല്ല. ഷീ സ്‌കില്‍സ് ഹെല്‍പ് ലൈന്‍: 0471-2772500.

date