Skip to main content

കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് കോഴ്സ്

 

കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ഐ.ടി.ഐ/ഡിപ്ലോമ/ ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ.ഒ.റ്റി, സി.സി.ടി.വി ക്യാമറ ആന്‍ഡ് മൊബൈല്‍ ടെക്‌നോളജി എന്നിവയില്‍ പരിശീലനം നല്‍കും. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അപേക്ഷ നല്‍കണം. അപേക്ഷകള്‍ ksg.keltron.in ല്‍ ലഭിക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഓഗസ്റ്റ് 30. ഫോണ്‍: 0471 2325154, 4016555. 

date