Skip to main content

അക്ഷയ കേന്ദ്രങ്ങളിലേക്ക് ഓണ്‍ലൈനായി  29 വരെ അപേക്ഷിക്കാം

 

ജൂലൈ 22 ലെ നോട്ടിഫിക്കേഷന്‍ പ്രകാരം ജില്ലയില്‍ 29 അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് ഭാഗമായി  അപേക്ഷ നല്‍കുകയും ഓഗസ്റ്റ് 14 ന് അക്ഷയ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും അപേക്ഷയുടെ പ്രിന്റ്, ഹാജരാക്കിയ രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡി.ഡി എന്നിവ ഓഗസ്റ്റ് 21 മുതല്‍ 29 ന്   വൈകിട്ട് അഞ്ച് വരെ അക്ഷയ ജില്ലാ ഓഫീസില്‍ നല്‍കാമെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു. ഡിഡി തുക തെറ്റായി എടുത്തിട്ടുളളവര്‍ക്കും ഈ ദിവസങ്ങളില്‍ പുതിയ ഡിഡി എടുത്ത് ജില്ലാ ഓഫീസില്‍ നേരിട്ട് നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് അവസരം. ഫോണ്‍ : 04912547820/2544188

date