Skip to main content
അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര പുഷ്പ-ഫല പ്രദര്‍ശന മേള പൂപ്പൊലി മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം  ചെയ്യുന്നു

ബാര്‍കോഡ്, ക്യൂ ആര്‍ കോഡ് സംവിധാനം നടീല്‍ വസ്തുക്കളുടെ ഗുണനിവാരം ഉറപ്പുവരുത്തും                                                                മന്ത്രി വി.എസ് സുനില്‍കുമാര്‍

 

 

കാര്‍ഷിക പദ്ധതികളുടെ ഭാഗമായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന നടീല്‍ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്    ബാര്‍കോഡ്, ക്യുആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര പുഷ്പ-ഫല പ്രദര്‍ശന മേളയായ പൂപ്പൊലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യപടിയായി അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഉത്പദിപ്പിക്കന്ന നടീല്‍ വസ്തുക്കളിലാണ്  ബാര്‍കോഡ്, ക്യുആര്‍ കോഡ്  പതിച്ച ടാഗുകള്‍ ഏര്‍പ്പെടുത്തുക.   സ്വകാര്യ ഏജന്‍സികളില്‍ നിന്ന് വാങ്ങുന്ന വിത്തുകളും തൈകളും ഗുണനിലാവരകുറവുക്കൊണ്ട് മുളക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. ബാര്‍കോഡ്, ക്യുആര്‍ കോഡ്  സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ വ്യാജ വിത്തുകളും തൈകളും കണ്ടെത്താന്‍ കഴിയും.

 

ജില്ലയിലെ കര്‍ഷകര്‍ക്ക് ആവശ്യമായ നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ മേഖല ഗവേഷണ കേന്ദ്രത്തിന് കഴിയണമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക സര്‍വകലാശാല, സര്‍ക്കാര്‍ ഫാമുകള്‍, വി. എഫ്. പി. സി. കെ എന്നിവയെ ഇതിനായി  സജ്ജമാക്കും. ഗവേഷണ കേന്ദ്രങ്ങളിലെ ഒഴിവുകള്‍ നികത്തും. മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പ്രഖ്യാപിക്കപ്പെട്ട നിര്‍ദ്ദിഷ്ട കേളേജില്‍ ഈ വര്‍ഷം തന്നെ ആദ്യ ബാച്ച് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ ബാബു ഗാര്‍ഡന്‍, ഹട്ടുകള്‍, നടക്കാന്‍ പ്രയാസം നേരിടുന്നവര്‍ക്കായി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ തുടങ്ങിയ സൗകര്യങ്ങള്‍  ഏര്‍പ്പാടുത്തുമെന്നും മന്ത്രി പറഞ്ഞു.  ചെറുവയല്‍ രാമന്‍, . ശശീന്ദ്രന്‍,  പ്രദീപ് കുമാര്‍ തയ്യില്‍,  പി. എ ഫാബിമേരി, സുഭദ്ര കുമാരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

                 ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സീതാവിജയന്‍,നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് കറപ്പന്‍,  ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് വി വിജയകുമാര്‍,കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍.ചന്ദ്രബാബു, കെ. എ യു രജിസ്ട്രാര്‍ ഡോ. എസ്. ലീന കുമാരി, കെ. എ. യു. ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. പി. ഇന്ദിരാ ദേവി, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍. എ. എം. സുനില്‍ കുമാര്‍,  ആര്‍.എ.ആര്‍.എസ് ഡയറക്ടര്‍ ഡോ.പി രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date