Skip to main content

അനുമതിയില്ലാതെ ചിട്ടി: ലഘുലേഖകളും  പരസ്യങ്ങളും നോട്ടീസും പാടില്ല  - വ്യാജപരസ്യങ്ങളിൽ വഞ്ചിതരാകരുത്

 

ആലപ്പുഴ: കേന്ദ്ര ചിട്ടിനിയമം കേരളത്തിലും പ്രാബല്യത്തിൽ വന്നതിനാൽ നിയമപ്രകാരം അനുമതി കൂടാതെ ചിട്ടി തുടങ്ങുന്നതിനുള്ള ലഘുലേഖകളോ പരസ്യങ്ങളോ നോട്ടീസോ മറ്റു രേഖകളോ പുറപ്പെടുവിക്കാൻ പാടില്ലെന്ന് ജില്ലാ രജിസ്ട്രാർ (ജനറൽ) അറിയിച്ചു.  1982ലെ കേന്ദ്ര ചിട്ടി നിയമത്തിൽ കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യചിട്ടി കമ്പനികൾക്ക് മാത്രമാണ് ചിട്ടി നടത്തുന്നതിനുള്ള മുൻകൂർ അനുമതി നൽകിയിട്ടുള്ളത്. കമ്പനികൾ നടത്തുന്ന ചിട്ടികളുടെ വിശദവിവരങ്ങൾ സബ് രജിസ്ട്രാർ ഓഫീസുകളിലും വില്ലേജ്, പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ ഓഫീസുകളിലും സഹകരണ സംഘങ്ങളുടെ ഓഫീസിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ചില ചിട്ടികമ്പനികൾ മോഹനവാഗ്ദാനം നല്കി മാധ്യമങ്ങളിൽ പരസ്യം നല്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സർക്കാരിന്റെ അനുമതിയില്ലാത്ത ഇത്തരം ചിട്ടികളിൽ പ്രലോഭിതരായി ജനം വഞ്ചിതരാകുത്. വ്യാജ ചിട്ടികളെ കുറിച്ചുള്ള വിവരം ആലപ്പുഴ ഡെപ്യൂട്ടി രജിസ്ട്രാർ ഓഫ് ചിറ്റ്‌സിനെ രേഖാമൂലം അറിയിക്കാം. വിലാസം: ജില്ലാ രജിസ്ട്രാർ ഓഫീസ്, ഹെഡ് പി.ഒ., ആലപ്പുഴ 688001. ഫോൺ: 0477-2253257, 9846203286, 9447728325.

                                                                    

(പി.എൻ.എ.06/2018)

 

date