Skip to main content

അപേക്ഷ ക്ഷണിച്ചു

അസാപ്പ് പത്താം ക്ലാസ് പാസ്സായ 15 വയസിനു മുകളിലുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായ തൊഴില്‍ അധിഷ്ഠിത നൈപുണ്യ വികസന പരിശീലനം നല്‍കുന്ന ഷീ സ്‌കില്‍സ് പദ്ധതി ആരംഭിക്കുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, ബി.പി.എല്‍ കുടുംബങ്ങള്‍, ക്രീമിലയറില്‍ ഉള്‍പ്പെടാത്ത എസ്.സി.ബി.സി, ഒ.ബി.സിക്കാര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി കോഴ്‌സ് സൗജന്യമാണ്. എ.പി.എല്‍ ജനറല്‍ വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഫീസ് ഇളവ് ലഭിക്കും. 150 മണിക്കൂര്‍ നൈപുണ്യ പരിശീലനവും 150 മണിക്കൂര്‍ ഇന്റെണ്‍ഷിപ്പ് അടങ്ങുന്നതാണ് പദ്ധതി. റീട്ടയില്‍, ബാങ്കിങ്, അപ്പാരല്‍, ബ്യൂട്ടി & വെല്‍നെസ്സ്, ഫുഡ് പ്രോസസ്സിംഗ്, ഹെല്‍ത്ത്‌കെയര്‍, ഡാറ്റ എന്‍ട്രി തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്നു. അപേക്ഷ ഫീസ് ഇല്ല. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങള്‍ക്ക് http://asapkerala.gov.in/ flashnews/she-skills-2019-application-link സന്ദര്‍ശിക്കുക. ജി. എച്ച്. എസ്. എസ് കല്‍പ്പറ്റ 9495999792, ജി. എച്ച്. എസ്. എസ് മാനന്തവാടി  9496502002, ജി. എസ്. വി. എച്ച്. എസ്. എസ് സുല്‍ത്താന്‍ ബത്തേരി 9495999665, ജി. എച്ച്. എസ്. എസ് മീനങ്ങാടി 9495999620 ഗവ. കോളേജ് മാനന്തവാടി 9495999737, ജി എച്ച് എസ് എസ് പെരിക്കല്ലൂര്‍ 9495999667. എന്നിവിടങ്ങളില്‍ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്.

date