Skip to main content

ധനസഹായം അപേക്ഷ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന്റെ പടവുകള്‍ പദ്ധതിയില്‍ വിധവകളായ സ്ത്രീകളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.  മെരിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയവരും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള കോളജുകളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരു മായിരിക്കണം.  കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷാ ഫോറത്തിനും വിവരങ്ങള്‍ക്കും ഐ.സി.ഡി.എസ്. ഓഫീസുകളുമായോ ജില്ലാ വനിത ശിശു വികസന ഓഫീസുമായോ www.wcdkerala.gov.inമായോ ബന്ധപ്പെടാം.  ഫോണ്‍ 04936 264833.

date