Skip to main content

ശുചിമുറി നിര്‍മാണത്തിന് പ്രത്യേക യജ്ഞം

 

    സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായുള്ള വെളിയിട വിസര്‍ജ്ജനമുക്ത പദ്ധതിയില്‍ ശുചിമുറി നിര്‍മ്മിക്കുന്നതിന് പ്രത്യേക യജ്ഞം നടത്തുന്നു. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാത്രമാകും യജ്ഞത്തിന്റെ ഭാഗമായി ആനുകൂല്യം ലഭിക്കുക. അപേക്ഷ ഓഗസ്റ്റ് 24 വരെ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.
    
    ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍ ശുചിമുറി ആവശ്യമുള്ളവരുടെ പട്ടിക ഓഗസ്റ്റ് 31 നകം തയ്യാറാക്കണം. സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) മാനദണ്ഡങ്ങള്‍ പാലിച്ചുവേണം പട്ടിക തയ്യാറാക്കേണ്ടത്. ജില്ലകളില്‍ നിന്ന് ലഭ്യമാക്കുന്ന പട്ടിക സംസ്ഥാനതലത്തില്‍ ക്രോഡീകരിച്ച് കേന്ദ്രത്തിന് നല്‍കണം. പുതുതായി ആനുകൂല്യം നല്‍കുന്ന ഗുണഭോക്താക്കളുടെ ശൗചാലയങ്ങള്‍ സെപ്റ്റംബര്‍ 30 നകം നിര്‍ബന്ധമായും പൂര്‍ത്തിയാക്കി ജിയോടാഗ് ചെയ്യും.

 

date