Skip to main content

കോട്ടക്കുന്നില്‍ പരിശോധന നടത്തി

     മണ്ണിടിച്ചിലുണ്ടായ മലപ്പുറം കോട്ടക്കുന്നില്‍ വിദഗ്ധ സംഘം പരിശോധന നടത്തി.  കോട്ടക്കുന്ന് പാര്‍ക്കിന് ചെരുവിലുള്ള 40 വീടുകളാണ് പരിശോധിച്ചത്. പരിശോധന റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ഒരാഴ്ചയ്ക്കകം ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പാര്‍ക്കില്‍ രൂപപ്പെട്ട വിള്ളലിലൂടെ വെള്ളം ഇറങ്ങിയതാണ് മണ്ണിടിയാന്‍ കാരണമായത്. സ്വാഭാവിക നീര്‍ചാലുകളുടെ ഗതിമാറിയതും ദുരന്തത്തിന് കാരണമായെന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. അസി. ജിയോളജിസ്റ്റ്മാരായ സുഭേഷ് തൊട്ടിയില്‍, ഗീതു കെ ബാലന്‍, സോയില്‍ കണ്‍സര്‍വര്‍വേഷന്‍ സര്‍വെയര്‍മാരായ കെകെ ജിനേഷ്. കെ വിപി മുഹമ്മദ് ഷുകൂര്‍, വില്ലേജ് ഓഫീസര്‍ ഷറിന്‍ മാത്യു, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എം സുഭാഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

date