Skip to main content

ശുചീകരണ പ്രവര്‍ത്തനങ്ങളുമായി തിരുവനന്തപുരം ആസൂത്രണ സമിതി

    തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതി യുടെ നേതൃത്വത്തില്‍ പോത്തുകല്ല് ഗ്രാമപഞ്ചായത്തില്‍ ശുചീകരണപ്രവര്‍ത്തനം നടത്തി. തിരുവനന്തപുരം ജില്ലാ പ്ലാനിങ് ഓഫീസറും, സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് കണ്‍വീനറുമായ വി.എസ് ബിജുവിന്റെ നേതൃത്വത്തിലുള്ള 150 ലേറെ പേരാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. തിരുവനന്തപുരം ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പോത്തുകല്‍ പഞ്ചായത്തിലെ താഴെപ്പെട്ടി എന്ന സ്ഥലത്ത് മണ്ണ് കയറിയ 17 വീടുകളും കിണറും വൃത്തിയാക്കി. പ്രളയാനന്തരം പരിസരപ്രദേശങ്ങളില്‍ അലക്ഷ്യമായി വലിച്ചറിഞ്ഞ പ്ലാസിറ്റിക് വെള്ളക്കുപ്പികളും സംഘം ശേഖരിച്ചു. ശേഖരിച്ച കുപ്പികള്‍ പോത്തുകല്ല് ടൗണിലെ ഒരു സ്‌ക്രാബ് കടക്കാരന്‍ ഏറ്റെടുക്കും.

 

date