Skip to main content

സായംപ്രഭാ ഹോമുകൾ പ്രവർത്തിപ്പിക്കാൻ താത്പര്യപത്രം ക്ഷണിച്ചു

മാതൃകാ സായംപ്രഭാ ഹോമുകൾ പ്രവർത്തിപ്പിക്കുന്നതിന് സർക്കാർ അംഗീകൃത എൻ.ജി.ഒകളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. വിവിധ സേവനങ്ങൾ വയോജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി 2019-20 വർഷം മാതൃകാ സായംപ്രഭാ ഹോം ആയി പ്രവർത്തിപ്പിക്കുന്നതിന് മലപ്പുറം, മഞ്ചേരി നഗരസഭയ്ക്ക് കീഴിലുള്ള പകൽ വീടിനേയും, കൊല്ലം ജില്ലയിൽ ചിറക്കര പഞ്ചായത്തിൽ ഇടവട്ടം പകൽ വീടിനേയും, തെരഞ്ഞെടുത്തിട്ടുണ്ട്. ഈ പകൽ വീടുകളിൽ വയോജനങ്ങൾക്കായി വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിന് മാതൃകാ സായംപ്രഭാ ഹോമുകൾ പ്രവർത്തിപ്പിക്കുന്നതിനാണ് താത്പര്യപത്രം ക്ഷണിച്ചത്. ഇത് സംബന്ധിച്ച മാർഗ്ഗനിർദേശങ്ങൾ സാമൂഹ്യനീതി വകുപ്പിന്റെ  sjd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. താത്പര്യമുള്ളവർ ആഗസ്റ്റ് 31നകം പ്രൊപ്പോസലുകൾ സാമൂഹ്യനീതി ഡയറക്ടർക്ക് സമർപ്പിക്കണം. ഫോൺ:0471-2306040. വിലാസം: സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ്ഭവൻ, തിരുവനന്തപുരം-695033.
പി.എൻ.എക്സ്.3041/19

date