Skip to main content

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ: അപേക്ഷ ക്ഷണിച്ചു

കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് (സി.പി.എസ്.ടി) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ആറാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. റഗുലർ വിദ്യാർത്ഥികൾ, പൊതുപ്രവർത്തകർ, അധ്യാപകർ, ഉദ്യോഗസ്ഥർ ഉൾപ്പെടെ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സ് കാലാവധി ആറ് മാസം. അടിസ്ഥാന യോഗ്യത:ഹയർ സെക്കൻഡറി/തത്തുല്യം, പ്രായപരിധി ബാധകമല്ല, അപേക്ഷാ ഫീസ്-100. 
അപേക്ഷാ ഫീസ് എസ്.ബി.ഐയുടെ തിരുവനന്തപുരം വികാസ് ഭവൻ ബ്രാഞ്ചിൽ 37005174195 എന്ന അക്കൗണ്ട് നമ്പരിൽ നേരിട്ട് പണമായോ ഓൺലൈൻ ട്രാൻസ്ഫർ മുഖേനയോ(എസ്.ബി.ഐ, വികാസ്ഭവൻ ബ്രാഞ്ച്, ഐ.എഫ്.എസ്.സി  SBIN0070415) സെക്രട്ടറി, കേരള നിയമസഭ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്നവിധം 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ആയോ അടയ്ക്കാം. ബാങ്കുകളുടെ കമ്മീഷൻ ചാർജുകൾ അപേക്ഷകർ സ്വയം വഹിക്കണം.
അപേക്ഷാഫോമും പ്രോസ്‌പെക്ടസും നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്ന് നേരിട്ടും നിയമസഭാ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷാഫോം വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നവർ പൂരിപ്പിച്ച അപേക്ഷയോടൊപ്പം നിശ്ചിത ഫീസ് ഒടുക്കിയ പേ-ഇൻ-സ്ലിപ്പ്/ഓൺലൈൻ ട്രാൻസ്ഫർ രസീത്/ഡിമാൻഡ് ഡ്രാഫ്റ്റ് സമർപ്പിക്കണം.
പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സെപ്റ്റംബർ നാലിന് മുമ്പായി അണ്ടർ സെക്രട്ടറി, സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ്, റൂം നമ്പർ 728, നിയമസഭാ മന്ദിരം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2512662, 2512453, 2512670, 9496551719. വെബ്‌സൈറ്റ്: www.niyamasabha.org.    
പി.എൻ.എക്സ്.3042/19

date