Skip to main content
റോഷി അഗസ്റ്റിന്‍ എംഎല്‍എ അനീഷ് പി രാജനെ ആദരിക്കുന്നു.

അനീഷ് പി രാജന് ഉജ്വല സ്വീകരണം

ജ• നാട്ടില്‍ ലോക ക്രിക്കറ്റ് താരം അനീഷ് പി രാജന് ഉജ്വല സ്വീകരണം ഒരുക്കി പൊതു പൗരാവലി. ബൈക്ക് റാലിയുടെയും ബാന്റ് മേളത്തിന്റെയും ചെണ്ട മേളത്തിന്റെയും അകമ്പടിയില്‍ നാട് അനീഷിനെ വരവേറ്റു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കുടുംബശ്രീക്കാരും വിവിധ ക്ലബ്ബുകളും  പൊതുജനങ്ങളും റാലിയില്‍ അണി നിരന്നു. ഭിന്നശേഷിക്കാരുടെ പ്രഥമ ലോക ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച ബൗളറാണ്  അനീഷ് പി രാജന്‍. ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 
പൊതു സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്സ്യ പൗലോസ് അധ്യക്ഷത വഹിച്ചു.  ഇടുക്കി എം. എല്‍. എ റോഷി അഗസ്റ്റിന്‍ സ്വീകരണ പരിപാടി ഉദ്ഘടനം ചെയ്തു. , സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി, , കെ.എസ്.ആര്‍.റ്റി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ-സാമൂദായിക നേതാക്കള്‍, വ്യാപാര വ്യവസായി ഏകോപന സമിതി, പൊതുജനങ്ങള്‍,  തുടങ്ങിയവര്‍ പങ്കെടുത്തു.

date