Skip to main content

നല്ല പാല്‍ കുടിക്കാം; പരിശോധനയുമായി   ക്ഷീര വികസന വകുപ്പ്

ഓണക്കാലത്ത് ഗുണനിലവാരം കുറഞ്ഞ പാല്‍ വിപണിയില്‍  വിറ്റഴിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍  പാലിന്റെ ഗുണമേന്‍മ  ഉറപ്പാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ശുദ്ധവും സുരക്ഷിതവുമായ പാല്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയും ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ അഞ്ച് മുതല്‍ 10 വരെ കുമളി ചെക്ക് പോസ്റ്റിലും തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററിലും പ്രത്യേക പാല്‍ പരിശോധന നടത്തും. ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ച് വരെ ഫാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിച്ചു നല്‍കും. കുറഞ്ഞത് 100 മി. ലിറ്റര്‍  പാല്‍ കൊണ്ടു വരണം. വിപണിയില്‍ ലഭ്യമാകുന്ന എല്ലാ ബ്രാന്‍ഡ് പാലും പരിശോധിക്കുമെന്ന് ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജിജ സി കൃഷ്ണന്‍ അറിയിച്ചു.
 

date