Skip to main content

അങ്കണവാടികളില്‍ വനിതകളെ നിയമിക്കും

വനിതാശിശുവികസന വകുപ്പ് അഴുത് ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന പീരുമേട് പഞ്ചായത്തിലെ കുട്ടിക്കാനം അങ്കണവാടിയോട് ചേര്‍ന്ന് ആരംഭിക്കുന്ന മൊബൈല്‍ ക്രഷിലേക്ക് നാല് വനിതാ ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പീരുമേട് പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത 18നും 35നും ഇടയ്ക്ക് പ്രായം. പ്രീഡിഗ്രി, പ്ലസ് ടു പാസ്, ബാലസേവികാ ട്രെയിനിംഗ്/ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ്/ ശിശുപരിചരണവുമായി ബന്ധപ്പെട്ട അംഗീകൃത കോഴ്‌സുകള്‍ എന്നിവ. അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 24ന് അഞ്ച് മണിക്ക് മുമ്പായി പീരുമേട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അഴുത ശിശുവികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം. വിലാസം ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, പീരുമേട് പി.ഒ, ഇടുക്കി- 685531 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 04869- 233281.

date