Skip to main content

സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിക്കല്‍: ബ്ലോക്ക്തല ശില്‍പ്പശാല നടന്നു

മതിയായ എണ്ണം കുട്ടികള്‍ ഇല്ലാത്ത പൊതു വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ബ്ലോക്ക്തല ശില്പശാല അടിമാലിയില്‍ നടന്നു. പൊതു വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണമുയര്‍ത്താന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയെന്നോണം സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ശില്പശാലകളില്‍ ഒന്നാണ് സമഗ്രശിക്ഷ കേരള, ഡയറ്റ്, കെറ്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ അടിമാലിയില്‍ നടന്നത്. കുട്ടികള്‍ കുറവുള്ള വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍, പിടിഎ പ്രസിഡന്റ്മാര്‍, എസ്ആര്‍ജി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ക്ക് ശില്പശാലയൊരുക്കി കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാനുതകുന്ന കര്‍മ്മപരിപാടികള്‍ ആവിക്ഷക്കരിക്കുകയാണ് ലക്ഷ്യം. ഡയറ്റ് പ്രതിനിധി എ എം ഷാജഹാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടണ്‍ാകാത്ത വിദ്യാലയങ്ങളെയാണ് ശില്പശാലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അടിമാലി ഉപജില്ലക്ക് കീഴില്‍ 15 വിദ്യാലയങ്ങളിലാണ് ഇപ്പോള്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവുള്ളത്. ജില്ലയിലെ മറ്റ് ഉപജില്ലകള്‍ക്ക് കീഴിലും പരിപാടി പുരോഗമിക്കുകയാണ്. അടിമാലിയില്‍ നടന്ന ശില്പശാലയില്‍ എഇഒ എസ് വിനയരാജ് മുഖ്യപ്രഭാഷണം നടത്തി. ഷാജി, തോമസ്, പി കെ ഗംഗാധരന്‍, ഡോ രതീഷ് കാളിയാര്‍, സി വി ജോണി തുടങ്ങിയവര്‍ സംസാരിച്ചു.

date