Skip to main content

സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം

പട്ടികജാതിയില്‍പ്പെട്ട 18 നും 45 നുമിടയില്‍ പ്രായമുളളവര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനവും ജോലിയും നല്‍കുന്ന പദ്ധതിയിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ യോഗ്യത എസ്.എസ്.എല്‍.സി. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ (4 എണ്ണം) എന്നിവ സഹിതം ഓഗസ്റ്റ് 31നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍  നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2562503

date