Skip to main content

പ്രളയം:  ക്ഷീരമേഖലയില്‍ 6.35 കോടിയിലേറെ നഷ്ടം 

 

 

 

ഓഗസ്റ്റ് എട്ടിന് ആരംഭിച്ച പ്രളയത്തില്‍ ജില്ലയിലെ ക്ഷീര വികസനവകുപ്പിന് 6.35 കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായത്. 21 പശുക്കള്‍, 7 കിടാരികള്‍, 24 കന്നുകുട്ടികള്‍ എന്നിവ ചത്തു. 165  കാലിത്തൊഴുത്തുകള്‍  പൂര്‍ണമായും 722 എണ്ണം ഭാഗികമായും നശിച്ചു. ഇതോടൊപ്പം ക്ഷീര സംഘങ്ങളിലെ ഉപകരണങ്ങള്‍ നശിച്ചതും കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായതും നഷ്ടത്തിന്റെ ആക്കം കൂട്ടി.  50 കി.ഗ്രാമിന്റെ 11261 പാക്ക് കാലിത്തീറ്റയും 108345 കി.ഗ്രാം വൈക്കൊലും നശിച്ചു. 242.5 ഹെക്ടര്‍ തീറ്റപ്പുല്‍ കൃഷിയും പൂര്‍ണമായും നശിച്ചു. ക്ഷീരസംഘങ്ങളിലെ പാല്‍ സംഭരണത്തില്‍ 38.28 ലക്ഷത്തിന്റെ കുറവുണ്ടായി.

ഉല്‍പ്പാദന മേഖലയില്‍ ജീവനോപാധിക്കായി ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആശ്രയിക്കുന്നത് പശുവളര്‍ത്തലാണ്. കന്നുകാലി സമ്പത്ത് സംരക്ഷിക്കുന്നതിനും അവരുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും പാല്‍ സംഭരണം സുഗമമാക്കുന്നതിനും ദുരന്തവുമായി ബന്ധപ്പെട്ട കണക്കുകള്‍ ശേഖരിക്കുന്നതിനും, വിവിധ സ്രോതസ്സുകളില്‍ നിന്നും വിഭവങ്ങള്‍ കണ്ടെത്തുന്നതിനും, ജില്ലാതലത്തില്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രളയക്കെടുതി സംബന്ധിച്ച് ജില്ലയില്‍ ഡയറി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്‍ രൂപീകരിക്കുകയും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റുകളുടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

 

 

നവീകരിച്ച മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി ഉദ്ഘാടനം ചെയ്തു

 

 

 കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ നവീകരിച്ച മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി  കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി ആശുപത്രിയെ രോഗീ സൗഹൃദമാക്കുമെന്നും എംഎല്‍എ പറഞ്ഞു. പത്ത് ലക്ഷം രൂപ ചിലവിലാണ് ലൈബ്രറി നവീകരിച്ചത്. നഗരസഭ ചെയര്‍മാന്‍ അഡ്വ കെ സത്യന്‍. വൈസ് ചെയര്‍പേഴ്സണ്‍ വി കെ പത്മിനി, താലൂക്ക് ആശുപത്രി സൂപ്രണ്ട് പ്രതിഭ പാലക്കല്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു മാസ്റ്റര്‍,  കൗണ്‍സിലര്‍മാരായ മാങ്ങോട്ടില്‍ സുരേന്ദ്രന്‍, വിപി ഇബ്രാഹിംകുട്ടി, സി കെ സലീന തുടങ്ങിയവര്‍ സംസാരിച്ചു. 

 

 

 

 

പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ് വായ്പാ പദ്ധതി 

 

 

 

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിനു നടപ്പിലാക്കുന്ന വായ്പാ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും. 3 ലക്ഷം രൂപവരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. 5 ലക്ഷം രൂപ വരെ 6 ശതമാനം  പലിശ നിരക്കിലും അതിനുമുകളില്‍ 10 ലക്ഷം രൂപവരെ 7 ശതമാനം   പലിശ നിരക്കിലും, 10 ലക്ഷം രൂപയ്ക്ക് മുകളില്‍ 8 ശതമാനം   പലിശ നിരക്കിലും വായ്പ അനുവദിക്കും.  തിരിച്ചടവ് കാലയളവ് 84 മാസം. അപേക്ഷകന്‍ സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എസ്.എം.എസ്., ബി.ടെക്, ബി.എച്ച്.എം.എസ്., ബിആര്‍ക്ക്, വെറ്റിനറി സയന്‍സ്, ബി.എസ്.സി. അഗ്രികള്‍ച്ചര്‍, ബി.ഫാം, ബയോടെക്‌നോളജി, ബി.സി.എ., എല്‍.എല്‍.ബി., ഫുഡ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി) വിജയകരമായി പൂര്‍ത്തീകരിച്ചവരായിരിക്കണം.  പ്രായം 40 വയസ്സ് കവിയാന്‍ പാടില്ല. 

പദ്ധതി പ്രകാരം മഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്‌ളിനിക്ക്, വെറ്റിനറി ക്‌ളിനിക്ക്, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ച്ചറല്‍ കണ്‍സട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്‌നെസ്സ് സെന്റര്‍, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യു കള്‍ച്ചര്‍ ഫാം, വീഡിയോ പ്രോഡക്ഷന്‍ യൂണിറ്റ്  എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.  വായ്പാ തുകയുടെ 20 ശതമാനം   (പരമാവധി 2 ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും.  തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ വരവ് വയ്ക്കും. സംരംഭകന്‍ സബ്‌സിഡി കഴിച്ചുള്ള തുകയും അതിന്റെ പലിശയും മാത്രമാണ് തിരിച്ചടയ്‌ക്കേണ്ടി 

വരുന്നത്.   

പദ്ധതി പ്രയോജനപ്പെടുത്തി സ്റ്റാര്‍ട്ട്അപ്പ് സംരംഭം ആരംഭിക്കുന്നതിന് തത്പരരായ പ്രൊഫഷണലുകള്‍  www.ksbcdc.com എന്ന കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് വഴി സെപ്തംബര്‍ 20  നകം രജിസ്റ്റര്‍ ചെയ്യണം.  രജിസ്റ്റര്‍ ചെയ്യുന്ന പ്രൊഫഷണലുകളെ സെപ്തംബര്‍ 30  നകം കോര്‍പ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ ഓഫീസില്‍ അഭിമുഖത്തിന് ക്ഷണിക്കും.   അഭിമുഖം സംഘടിപ്പിക്കുന്ന തീയതി എസ്.എം.എസ്/ ഇ-മെയില്‍ മുഖാന്തിരം അറിയിക്കും.    കൂടുതല്‍ വിവരങ്ങള്‍ക്ക്     ംംം.സയെരറര.രീാ എന്ന കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.     

 

 

ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്‌സില്‍ പ്രവേശനം 

 

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) ആഭിമുഖ്യത്തില്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന ആറുമാസ കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (സി.സി.എഫ്.എ) പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

റീജിയണല്‍ സെന്റര്‍, തിരുവനന്തപുരം (04712550612,2554947), മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍ തിരുവനന്തപുരം, (04712307733), എക്സ്റ്റന്‍ഷന്‍ സെന്റര്‍, കുണ്ടറ, കൊല്ലം (04742580462), കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കലഞ്ഞൂര്‍, പത്തനംതിട്ട (04734272320), കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കോന്നി, പത്തനംതിട്ട (04682382280), ടെക്‌നിക്കല്‍ ഹയ4സെക്കന്ററി സ്‌കൂള്‍, മല്ലപ്പള്ളി (04692680574), കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കാര്‍ത്തികപള്ളി, ആലപ്പുഴ(04792485370,2485852), കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, മാവേലിക്കര, ആലപ്പുഴ (04792304494), മോഡല്‍ ടെക്‌നിക്കല്‍ ഹയ4സെക്കന്ററി സ്‌കൂള്‍,കലൂര്‍, കൊച്ചി (04842347132), മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍, എറണാകുളം(04842341410), കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്,നാട്ടിക, തൃശൂര്‍ (04872395177), ടെക്‌നിക്കല്‍ ഹയ4സെക്കന്ററി സ്‌കൂള്‍, വരടിയം, തൃശൂര്‍ (04872214773), എക്സ്റ്റന്‍ഷന്‍ സെന്റര്‍,ചേര്‍പ്പ് (04872340234)കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, അട്ടപ്പാടി, പാലക്കാട് (04924254699), സ്റ്റഡി സെന്റര്‍, വളാഞ്ചേരി, മലപ്പുറം (04942646303), എക്സ്റ്റന്‍ഷന്‍ സെന്റര്‍,തിരൂര്‍, മലപ്പുറം (04942423599), കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കോഴിക്കോട് (04952765154,2768320) കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, പട്ടുവം, കണ്ണൂര്‍ (04602206050) എന്നിവിടങ്ങിലാണ് കോഴ്‌സ് ഉളളത്. 

യോഗ്യത പ്ലസ്.ടു. അപേക്ഷാഫാമും, പ്രോസ്‌പെക്ടസും വെബ്‌സൈറ്റില്‍ (www.ihrd.ac.in) നിന്നും ഡൗണ്‍ലോഡ് ചെയ്യാം.. അപേക്ഷാഫാമിന്റെ പകര്‍പ്പ് മുകളില്‍ കൊടുത്തിട്ടുള്ള ട്രെയിനിംഗ് സെന്ററുകളില്‍ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്‌ട്രേഷന്‍ ഫീസും സഹിതം ബന്ധപ്പെട്ട ട്രെയിനിംഗ് സെന്ററുകളില്‍ ആഗസ്റ്റ് 30 നകം ലഭിക്കണം. രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 100 രൂപ) അതാത് സെന്ററുകളില്‍ നേരിട്ടോ ബന്ധപ്പെട്ട ട്രെയിനിംഗ് സെന്റര്‍ മേധാവിയുടെ പേരില്‍ എടുത്ത ഡി.ഡി ആയോ അയയ്ക്കാം.  

  

 

ലൊജിസ്റ്റിക്‌സ് ആന്റ് സപ്ലെ ചെയിന്‍ മാനേജ്‌മെന്റ്  

അപേക്ഷ ക്ഷണിച്ചു 

 

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) ആഭിമുഖ്യത്തില്‍ ആറുമാസ കാലാവധിയുള്ള സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (സി.സി.എഫ്.എ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം റീജിയണല്‍ സെന്റര്‍ (04712550612, 2554947), തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍ (04712307733),  കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കോന്നി, പത്തനംതിട്ട (04682382280,  കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കാര്‍ത്തികപള്ളി, (04792485370,2485852,2485372), മോഡല്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കലൂര്‍, കൊച്ചി (04842347132), മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍, എറണാകുളം (04842341410) കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, നാട്ടിക, തൃശൂര്‍ (04872395177), ടെക്‌നിക്കല്‍ ഹയ4സെക്കന്ററി സ്‌കൂള്‍, വരടിയം, തൃശൂര്‍ (04872214773), എക്സ്റ്റന്‍ഷന്‍ സെന്റര്‍, ചേര്‍പ്പ് (04872340234), കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, അട്ടപ്പാടി, പാലക്കാട് (04924254699), എക്സ്റ്റന്‍ഷന്‍  സെന്റര്‍, തിരൂര്‍, മലപ്പുറം (04942423599), കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കോഴിക്കോട് (04952765154, 2768320) എന്നിവിടങ്ങളിലാണ് കോഴ്‌സ് ഉളളത്.  

പ്രവേശനയോഗ്യത ബി.ടെക്/ ബി.ഇ/എം.ഇ/ എം.ടെക്/ബി.എസ്.സി/ ബി.സി.എ/ എം.സി.എ ഇവയില്‍ ഏതെങ്കിലും ഒരു കോഴ്‌സ് പഠിച്ചവര്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  അപേക്ഷാഫാമും, പ്രോസ്‌പെക്ടസും വെബ്‌സൈറ്റില്‍ (www.ihrd.ac.in) നിന്നും ഡൗണ്‍ലോഡ് ചെയ്യാം.  അപേക്ഷാഫാമിന്റെ പകര്‍പ്പ് ട്രെയിനിംഗ് സെന്ററുകളില്‍  നിന്നും ലഭ്യമാണ്. അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്‌ട്രേഷന്‍ ഫീസും  സഹിതം  ആഗസ്റ്റ് 30 നകം അപേക്ഷിക്കാം.  രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 100 രൂപ) അതാത് സെന്ററുകളില്‍ നേരിട്ടോ ബന്ധപ്പെട്ട ട്രെയിനിംഗ് സെന്റര്‍ മേധാവിയുടെ പേരില്‍ എടുത്ത ഡി.ഡി ആയോ അയയ്ക്കാം.  

 

 

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

 

 

അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസ്സായ സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫാറത്തില്‍ ആഗസ്റ്റ് 31  നകമോ, അല്ലെങ്കില്‍ പുതിയ കോഴ്‌സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. പ്രസ്തുത അപേക്ഷ വിദ്യാര്‍ത്ഥി/ വിദ്യാര്‍ത്ഥിനി ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപന മേലാധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോണ്‍ : 0495  2378480. 

 

 

 

 

date