Skip to main content

ഭരണപരിഷ്‌കാര കമ്മീഷൻ സെമിനാർ 26ന് ഗവർണർ ഉദ്ഘാടനം ചെയ്യും

ഭരണപരിഷ്‌കാര കമ്മീഷൻ ജനകേന്ദ്രിത സേവനങ്ങൾ എന്ന വിഷയത്തിൽ നടത്തുന്ന പഠനങ്ങളുടെ ഭാഗമായി 'മികച്ച ഭരണനിർവഹണത്തിന് ഇ-ഗവേണൻസ്' എന്ന വിഷയത്തിൽ ആഗസ്റ്റ് 26നും 27നും സെമിനാർ സംഘടിപ്പിക്കുന്നു. 
26ന് രാവിലെ 10ന് ഗവർണർ പി. സദാശിവം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ സെമിനാർ ഉദ്ഘാടനം ചെയ്യും. ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ അധ്യക്ഷത വഹിക്കും. രാജ്യത്ത് നിലവിലുള്ള മികച്ച മാതൃകകളുടെ അവതരണമാണ് സെമിനാറിലൂടെ ഉദ്ദേശിക്കുന്നത്. 
ചീഫ് സെക്രട്ടറി ടോം ജോസ്, കേന്ദ്ര ഡിഫൻസ് പ്രൊഡക്ഷൻ സെക്രട്ടറി ഡോ. അജയ്കുമാർ, കേന്ദ്ര ഡി.എ.ആർ.പി.ജി സെക്രട്ടറി കെ.വി ഈപ്പൻ, ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, ഭരണ പരിഷ്‌കാര കമ്മീഷൻ മെമ്പർ സെക്രട്ടറി ഷീലാ തോമസ് തുടങ്ങിയവർ സംബന്ധിക്കും. 
26ന് 11.30 മുതലും 27ന് രാവിലെ 9.30 മുതലും വിവിധ സെഷനുകളിൽ വിദഗ്ധർ സംസാരിക്കും.  
പി.എൻ.എക്സ്.3049/19

date