Skip to main content

സംരംഭകത്വ പരിശീലന ക്യാമ്പ് നടന്നു

 

    പാറശ്ശാല ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംരംഭകത്വ പരിശീലന ക്യാമ്പ് നടന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ദേശീയ നൈപുണി വികസന പദ്ധതി പ്രകാരം ആരംഭിച്ച കോഴ്‌സുകളിലെ പഠിതാക്കള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മൂന്നുദിവസത്തെ ക്യാമ്പില്‍ 187 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ ആര്‍.ജയശ്രീ നേതൃത്വം നല്‍കി. ഉദ്ഘാടനം സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. പുഷ്പകൃഷി, ഗാര്‍ഡനിംഗ്, മൈക്രോ ഇറിഗേഷന്‍ എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട മൂന്നു കോഴ്‌സുകളിലായിരുന്നു പരിശീലനം.
(പി.ആര്‍.പി. 947/2019)

 

date