Skip to main content

കെയർഹോം: 1750 വീടുകൾ പൂർത്തിയായി 

* ഇപ്പോഴത്തെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വയ്ക്കുന്നത് പരിഗണനയിൽ
കെയർഹോം പദ്ധതിയിൽ സഹകരണ വകുപ്പ് 1750 വീടുകൾ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറിയതായി സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു. ഇപ്പോഴത്തെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വച്ചു നൽകുന്നത് വകുപ്പിന്റെ പരിഗണനയിലുണ്ട്. ആദ്യ ഘട്ടത്തിൽ 2000 വീട് നിർമിക്കാനാണ് തീരുമാനിച്ചത്. ആദ്യ ഘട്ടം പൂർത്തിയാകുമ്പോൾ 2152 വീടുകൾ യാഥാർത്ഥ്യമാവും. ഓരോ സ്ഥലത്തിന്റേയും പ്രത്യേകതകൾ പരിഗണിച്ചാണ് വീടുകൾ നിർമ്മിച്ചത്. പ്രളയ ബാധിത സാധ്യതാ പ്രദേശങ്ങളിൽ വീടുകൾ നിർമിച്ചപ്പോൾ തറയിൽ നിന്നും ഉയർത്തിയുളള നിർമാണ രീതിയാണ് സ്വീകരച്ചത്. ഏറ്റവും കൂടുതൽ വീടുകൾ തൃശ്ശൂർ ജില്ലയിലാണ് നിർമ്മിക്കുന്നത്, 500 എണ്ണം. എറണാകുളത്ത് 487ഉം ഇടുക്കിയിൽ 212 ഉം  പാലക്കാട് 206 ഉം ആലപ്പുഴ 201 ഉം വീടുകളാണ് നിർമ്മിക്കുന്നത്.
പി.എൻ.എക്സ്.3055/19
 

date