Skip to main content

പ്രളയ പ്രവർത്തന അവലോകന യോഗം ചേർന്നു 

ജില്ലാ ദുരന്ത നിവാരണ ഏജൻസിയുടെ കീഴിൽ വിവിധ സംഘടനകളുടെ പ്രളയ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. ജില്ലയിലെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടർ ചെയർമാനായി ആരംഭിച്ചതാണ് ഐഎജി (ഇന്റർ ഏജൻസി ഗ്രൂപ്പ്) പ്രളയത്തിൽ സംഘടനകൾ ഏറ്റെടുത്തു നടപ്പിലാക്കിയ സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ, പ്രളയത്തെ ചെറുക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ഏറ്റെടുത്തു നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തു. പ്രവർത്തനങ്ങളുടെ വാർഷിക കലണ്ടർ തയ്യാറാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. പ്രളയ പ്രദേശങ്ങൾ മുൻകൂട്ടി പ്രവചിക്കാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തി അപകടങ്ങൾ തടുക്കാനും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ കാനകൾ വൃത്തിയാക്കുക, അപകട ഭീഷണിയുയർത്തുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റിമാറ്റുക, വ്യക്തിശുചിത്വ അവബോധം സൃഷ്ടിക്കുക, ക്യാമ്പുകളിൽ നിന്ന് പിരിഞ്ഞു പോകുന്നവർക്ക് മാർഗനിർദേശനങ്ങൾ നൽകുക എന്നീ പ്രവർത്തനങ്ങളാണ് ഉടനടി സംഘടനകൾ ഏറ്റെടുക്കുന്നത്. കലക്ടറേറ്റു കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ എ ജി കൺവീനർ ഫാദർ ഡേവിസ് ചിറമേൽ, ജില്ലാ പ്രൊജക്റ്റ് ഓഫീസർ നൗഷാബാ നാസ് വിവിധ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. യുനിസഫ് ജലസംരക്ഷണ ശുചിത്വ കൺസൾട്ടന്റ സെർന മേരി ഇഗ്നേഷ്യസ് ജലസംരക്ഷണത്തെക്കുറിച്ചു ക്ലാസെടുത്തു.

date