Skip to main content

പ്രളയപ്രദേശങ്ങളിൽ വെളിച്ചമേകാൻ വിദ്യാർത്ഥിനികൾ 

പെരുമ്പാവൂർ മാർത്തോമാ വനിത കോളേജിലെ വിദ്യാർത്ഥിനികൾ പ്രളയ ബാധിതർക്ക് വെളിച്ചം നല്കി സഹായിക്കുന്നു. കോളേജിലെ ഫിസിക്‌സ് വകുപ്പിന്റെ കീഴിലുള്ള വിദ്യാർത്ഥിനികൾ നിർമ്മിച്ച 100 എൽഇഡി ബൾബുകൾ കളക്ടറേറ്റിലെത്തിച്ച് ജില്ലാ കളക്ടർക്ക് കൈമാറി. എനർജി കോൺസെർവാഷൻ ഏജൻസിയിലൂടെ ബൾബ് നിർമ്മാണം പരിശീലിച്ച വിദ്യാർത്ഥികൾ പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ എനർജി കോൺസെർവഷൻ ഏജൻസി ഡയറക്ടർ ഡോക്ടർ കെ സോമനാണു ബൾബ് നിർമ്മാണം എന്ന ആശയം മുന്നോട്ടുവെച്ചത്. ഡോക്ടർ കെ സോമന്റെ നേതൃത്വത്തിൽ കഴിഞ്ഞ പ്രളയ കാലത്തു 600 എൽഇഡി ബൾബുകൾ ഏജൻസി മുഖാന്തിരം നൽകിയിരുന്നു. എൽഇഡി ബൾബുകളുടെ ആവശ്യകത വന്നാൽ ഇനിയും 400 ബൾബുകൾ കൂടി നൽകാൻ തയ്യാറാണെന്ന് ഏജൻസി പ്രതിനിധികൾ ജില്ലാ കളക്ടറെ അറിയിച്ചു. മാർത്തോമാ കോളേജ് ഫിസിക്‌സ് വകുപ്പ് മേധാവി ഡോക്ടർ പി അനുപമ, എനർജി കോൺസെർവഷൻ ജനറൽ സെക്രട്ടറി സുനിൽകുമാർ എന്നിവർ വിദ്യാർത്ഥിനികളെ അനുഗമിച്ചു.

date