Skip to main content

പുനരധിവാസ നടപടികൾ വേഗത്തിൽ:  25 ലക്ഷം രൂപ അനുവദിച്ചു.

ദേശമംഗലം ഗ്രാമപഞ്ചായത്തിലെ കൊറ്റമ്പത്തൂർ കോളനിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാസയോഗ്യമല്ലാതായവരെ പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ ദേശമംഗലം എസ്റ്റേറ്റ് പടി ഭൂമിയിലെ സംരക്ഷണഭിത്തി കെട്ടുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചതായി യു.ആർ. പ്രദീപ് എം.എൽ.എ. അറിയിച്ചു. 2019-20 സാമ്പത്തിക വർഷത്തിലെ എം.എൽ എ. ഫണ്ട് വിനിയോഗിച്ചാണ് പണം വകയിരുത്തിയിരിക്കുന്നത്. ഇതിന് ജില്ലാ കളക്ടർ ഭരണാനമതി നൽകി ഉത്തരവായിട്ടുണ്ട്. സംരക്ഷണഭിത്തി കെട്ടി ഭൂമി സംരക്ഷിക്കുന്നതിനോടൊപ്പം റോഡ്, കുടിവെള്ളം, വൈദ്യുതി, അങ്കണവാടി, കമ്മ്യൂണിറ്റി ഹാൾ എന്നീ സ്വകര്യങ്ങളും ഇവിടെ ലഭ്യമാക്കുമെന്ന് എം.എൽ.എ. അറിയിച്ചു.

date