Skip to main content

കളക്ടറുടെ സഫലം-2018 പുല്‍പ്പള്ളിയില്‍ 20ന്

 

 

                സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പുല്‍പ്പള്ളി, പാടിച്ചിറ, പൂതാടി, ഇരുളം, നടവയല്‍ വില്ലേജുകളുടെ പരിധിയില്‍ വരുന്ന ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടി സഫലം-2018 ജനുവരി 20 ന് നടത്തും. പുല്‍പ്പള്ളി എസ്.എന്‍.ബാലവിഹാര്‍ സ്‌കൂളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് അദാലത്ത്.  പരാതികള്‍ ബത്തേരി താലൂക്ക് ഓഫീസിലും അതത് വില്ലേജുകളിലും ജനുവരി 5 മുതല്‍ 16 വരെ നിശ്ചിത ഫോറത്തില്‍ സ്വീകരിക്കും. അപേക്ഷാ ഫോറം വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസിലും ലഭിക്കും.

 

date